National

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധിക്കുന്നത് ഈ മാസം രണ്ടാം തവണ     

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു. രണ്ടുരൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഈ മാസം രണ്ടാം തവണയാണ് വിലവര്‍ധിക്കുന്നത്. എല്‍പിജി ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയതിനെ തുടര്‍ന്നാണ് വില കൂടിയത്.

ഡല്‍ഹിയില്‍ ഇപ്പോള്‍ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയാണ്. മുന്‍പ് ഇതിന് 505.34 രൂപയായിരുന്നു. മുംബൈയില്‍ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 505.05 രുപയായി. കൊല്‍ക്കത്തയില്‍ 510.70 രൂപയും ചെന്നൈയില്‍ 495.39 രൂപയുമാണ് പുതിയ വില.

2017 സെപ്റ്റംബറില്‍ 14.2 കിലോ സിലിണ്ടറിന് 48.89 രൂപയും 5 കിലോ സിലിണ്ടറിന് 24.20 രൂപയുമായിരുന്നു ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുകയായി നിശ്ചയിച്ചിരിന്നത്. ഗതാഗത ചിലവ്, കൂലി എന്നിവ വര്‍ധിച്ച പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കേണ്ടിവന്നു എന്നാണ് ഓയില്‍ മന്ത്രാലയം പറയുന്നത്. പുതുക്കിയ കമ്മീഷന്‍ 14.2 കിലോ സിലിണ്ടറിന് 50.58 രൂപയും 5 കിലോ സിലിണ്ടറിന് 25.29 രൂപയുമാണ്.

14.2 കിലോ സിലിണ്ടറിന്‍മേല്‍ അഗീകൃത കമ്മീഷന്‍ ചാര്‍ജ് 30.8 രൂപയാണ്. 20.50 രൂപ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതിനാണ് ഡീലര്‍മാര്‍ ഈടാക്കുക. ഉപഭോക്താക്കള്‍ നേരിട്ട് സിലിണ്ടര്‍ വാങ്ങുമ്പോള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള ചാര്‍ജ് ഈടാക്കരുതെന്ന് മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

5 കിലോ സിലിണ്ടറിന് അഗീകൃത കമ്മീഷന്‍ 14.70 രൂപയും എത്തിച്ചു കൊടുക്കുന്നതിനുള്ള ചാര്‍ജ് 9.50 രൂപയുമാണ്. കഴിഞ്ഞ നവംബറിന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപ വര്‍ധിച്ചിരുന്നു. അന്ന് സബ്‌സിഡിയുള്ള സിലിണ്ടറിന് രണ്ടുരൂപയാണ് വര്‍ധിച്ചത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018