National

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന്; നടത്തിപ്പ് പൊതു-സ്വകാര്യ മേഖലയിലേക്ക്; ഉടമസ്ഥാവകാശം വിമാനത്താവള അതോറിറ്റിക്ക് തന്നെ

അഹമ്മദാബാദ്, ജയ‌്‌പുർ, ലഖ‌്നൗ, ഗുവാഹത്തി, മംഗളൂരു എന്നിവയാണ് സ്വകാര്യവൽക്കരിക്കുന്ന മറ്റു വിമാനത്താവളങ്ങൾ. പ്രതൃക്ഷ വിദേശ നിക്ഷേപവും സ്വീകരിക്കും.

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലന, വികസന ജോലികൾ പൊതു സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ (പിപിപി) പാട്ടത്തിനു നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അഹമ്മദാബാദ്, ജയ‌്‌പുർ, ലഖ‌്നൗ, ഗുവാഹത്തി, മംഗളൂരു എന്നിവയാണ് സ്വകാര്യവൽക്കരിക്കുന്ന മറ്റു വിമാനത്താവളങ്ങൾ.

പ്രതൃക്ഷ വിദേശ നിക്ഷേപവും സ്വീകരിക്കും. ഉടമാവകാശം വിമാനത്താവള അതോറിറ്റി നിലനിർത്തും.സേവനത്തില്‍ കാര്യക്ഷമത, വൈദഗ്‌ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍ പി.പി.പി. സഹായകരമാവും എന്നാണ് കണക്കുകൂട്ടൽ.

നീതി ആയോഗ് സിഇഒയുടെ അധ്യക്ഷതയിൽ വ്യോമയാന, സാമ്പത്തികകാര്യ, ധനവ്യയ സെക്രട്ടറിമാർ അടങ്ങുന്ന സമിതി പൊതു സ്വകാര്യ പങ്കാളിത്ത സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠനറിപ്പോർട്ട‌് തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ
ഗമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് തത്വത്തിൽ അനുമതി നൽകിയത്.

ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ഇപ്പോള്‍ പി.പി.പി. മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയില്‍ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

വിനോദസഞ്ചാരികളുടെ വരവും ആഭ്യന്തരമായുള്ള യാത്രയും കൊച്ചിയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിൽ വര്‍ധിച്ചിട്ടുണ്ട്. ആ അനുഭവമാണ് മറ്റിടങ്ങളിലും മാതൃകയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉടമസ്ഥാവകാശം മാത്രം വ്യോമയാന അതോറിറ്റിയിൽ നിലനിർത്തി മറ്റെല്ലാ പ്രവർത്തനങ്ങളും പൊതു-സ്വകാര്യ സംരംഭത്തിന് പാട്ടവ്യവസ്ഥയിൽ നൽകുകയാണ് ചെയ്യുകയെന്നും അദ്ദേഹം വിശദീകരിച്ചു.

വിമാനത്താവള അതോറിറ്റിയുടെ നിക്ഷേപമില്ലാതെ ലോകനിലവാരമുള്ള സേവനം നല്‍കാനും വരുമാനം കൂട്ടാനും പി.പി.പി വഴി സാധിക്കും. സേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പി.പി.പി വിമാനത്താവളങ്ങൾ ഉന്നത നിലവാരത്തിലാണെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വിലയിരുത്തിയിട്ടുണ്ട്.

പുതിയ ആറിടങ്ങളില്‍ പി.പി.പി നടപ്പാക്കുന്നതിന്റെ തുടര്‍നടപടികൾക്കായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അതിനുമപ്പുറമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുകയാണെങ്കില്‍ നീതി ആയോഗ് സി.ഇ.ഒ. അധ്യക്ഷനായ സെക്രട്ടറിതല ഉന്നതസമിതി അവ പരിശോധിച്ച് തീരുമാനമെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018