National

ടിപ്പു ജയന്തി ആഘോഷവുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്; ബിജെപിയുടെ എതിര്‍പ്പ് നേരിടാന്‍ ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ 

ബിജെപി-സംഘപരിവാര്‍ എതിര്‍പ്പിനിടെയിലും കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ സഖ്യസര്‍ക്കാര്‍. ആഘോഷങ്ങള്‍ തുടങ്ങുന്നതിനുമുമ്പേ കര്‍ണാടകയില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളിലടക്കം ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എംപി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തില്‍ ഹുബ്ലിയിലെ മിനി വിധാനത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ നടക്കുന്ന മടിക്കേരിയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായെത്തി പ്രതിഷേധിച്ചു. മടിക്കേരിയില്‍ സംഘപരിവാറും അനുകൂലികളും ഹര്‍ത്താലാഹ്വാനം നടത്തിയിരിക്കുകയാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടത്തുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ആഘോഷിച്ചിരുന്നതുപോടെതന്നെ ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രി ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്യ പരിപാടികളില്‍ എത്തില്ലെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാരിനുള്ളില്‍ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് കുമാരസ്വാമി വിട്ടുനില്‍ക്കുന്നതെന്നും സൂചനയുണ്ട്. മൂന്നു ദിവസത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ്.

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് ചൂണ്ടിക്കാട്ടി 2014 മുതലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. ഇതിനെ കുമാരസ്വാമി അന്ന് അനുകൂലിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസിന്റെ ആവശ്യത്തെ സഖ്യസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു 
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു 

ടിപ്പു മത പരിവര്‍ത്തകനായിരുന്നെന്നും മതം മാറാന്‍ തയ്യാറാകാതിരുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ക്രൂര പീഡനത്തിന് ഇരയാക്കിയ ഭരണാധികാരിയായിരുന്നെന്നുമാണ് ബിജെപിയും സംഘപരിവാറും വാദിക്കുന്നത്. ടിപ്പു മതഭ്രാന്തനാണെന്നും ബിജെപി ആരോപിക്കുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് പൊതു ഖജനാവില്‍നിന്നും പണം ചെലവിട്ട് സര്‍ക്കാര്‍ ജയന്തി ആഘോഷത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഇത് സര്‍ക്കാരിന്റെ കപട മതേതരത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിഷേധിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് ജയന്തി ആഘോഷം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് ബിഎസ് യദ്യൂരിയപ്പ പറഞ്ഞു. ആഘോഷത്തില്‍ പങ്കെടുത്താല്‍ കുമാരസ്വാമിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കുന്നത്.

എന്നാല്‍ ബിജെപിയുടേത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും രാജ്യസ്‌നേഹികളെ അവഗണിക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നും മന്ത്രി ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. ആഘോ പരിപാടികള്‍ക്കായി ശിവകുമാര്‍ വിധാന സൗധത്തില്‍ എത്തി.

ടിപ്പു സുല്‍ത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകില്‍ ദ്രുത കര്‍മ സേനയടക്കം വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുണ്ട്. ആഘോത്തിന്റെ ഭാഗമായും പ്രതിഷേധിച്ചും നടത്തുന്ന ജാഥകള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും സുരക്ഷയും വാഹനപരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018