National

കനം കൂടുതല്‍ നേതാക്കളുടെ ഭാര്യമാരുടെ പണപേഴ്‌സിന്; മധ്യപ്രദേശ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചൗഹാന്റേയും മന്ത്രിമാരുടേയും വരുമാന കണക്ക് ഇങ്ങനെ 

തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിലെ രാഷ്ട്രീയക്കാരുടെ വരുമാന വിവരം പുറത്തുവരുമ്പോള്‍ വരുമാനത്തില്‍ മുന്നില്‍ നേതാക്കളുടെ ഭാര്യമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സ്വത്തിന്റെ കാര്യത്തില്‍ ഭാര്യമാര്‍ക്ക് പിന്നിലാണെന്ന് വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി 13 വര്‍ഷമായി മധ്യപ്രദേശ് മുഖ്യമന്ത്രിയായ ബിജെപി നേതാവ് ശിവ് രാജ് സിങ് ചൗഹാനേക്കാള്‍ വാര്‍ഷിക വരുമാനം കൂടുതല്‍ ഭാര്യ സാധനാ സിങിനാണ്.

ബിജെപി മുഖ്യമന്ത്രിയുടെ വാര്‍ഷിക വരുമാനം 19.7 ലക്ഷം രൂപയാണ്. ഭാര്യയുടേതാവട്ടെ രണ്ടിരട്ടിയാണ്. സാധാനാ സിങിന് 37 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് നികുതി അടച്ച ശേഷമുള്ള വരുമാനം 17.12 ലക്ഷം ആണെന്നായിരുന്നു. ഭാര്യയുടേത് 20.5 ലക്ഷവും.

ബിജെപി മന്ത്രി ഭൂപേന്ദ്ര സിങിന്റെ ഭാര്യയ്ക്ക് 4.5 കോടി രൂപയാണ് വാര്‍ഷിക വരുമാനം. മന്ത്രിക്കാകട്ടെ 97 ലക്ഷവും. മന്ത്രി രാജേന്ദ്ര ശുക്ലയുടേയും ഭാര്യയാണ് വരുമാനത്തില്‍ മുന്നില്‍. മന്ത്രിക്ക് 6.6 ലക്ഷമാണ് വരുമാനമെങ്കില്‍ ഭാര്യയ്ക്ക് 26.66 ലക്ഷം രൂപയാണ് വരുമാനം.

2013 തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് ചാടി ബിജെപിയിലെത്തിയ സഞ്ജയ് പതാകിന്റെ കാര്യവും ഇതു തന്നെ. ഭാര്യ 1.4 കോടി സമ്പാദിക്കുമ്പോള്‍ മന്ത്രി 85 ലക്ഷമാണ് വര്‍ഷത്തില്‍ നേടുന്നത്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വ്യത്യസ്തരല്ല. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സുരേഷ് പചൗരിയുടെ ഭാര്യയ്ക്ക് 22.61 ലക്ഷം രൂപ വരുമാനമുള്ളപ്പോള്‍ പചൗരിക്ക് 19.99 ലക്ഷമാണ് വരുമാനം. കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജിതു പട്വാരി ഭാര്യയേക്കാള്‍ വരുമാനത്തിന്റെ കാര്യത്തില്‍ സ്വല്‍പം മുന്നിലാണ്. 17.5 ലക്ഷമാണ് അദ്ദേഹത്തിന് വര്‍ഷത്തില്‍ കിട്ടുന്നത്. ഭാര്യ ബാല ബച്ചന് 15 ലക്ഷവും.

നേതാക്കളുടെ സത്യവാങ്മൂലത്തില്‍ സ്വത്തുക്കളെല്ലാം ബഹുഭൂരിപക്ഷവും ഭാര്യമാരുടേയും മക്കളുടേയുമെല്ലാം പേരിലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018