National

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടാക്കിയെന്ന് രഘുറാം രാജന്‍; ഇപ്പോഴുള്ള വളര്‍ച്ചാ നിരക്ക് അപര്യാപ്തം

ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടു വലിക്കുന്നതിന് നോട്ട് നിരോധനവും ജിഎസ്ടിയും കാരണമായെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് 2012 മുതല്‍ 2016 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നുവെന്നും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നും അമേരിക്കയില്‍ കാലിഫോര്‍ണിയ സര്‍വകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ വേഗത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആഘാതമേല്‍പ്പിച്ചു. 2017ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് നീങ്ങിയപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച താഴേക്ക് പോയി.

തളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് രാജ്യം കരകയറുമ്പോഴും കുതിച്ചുയരുന്ന എണ്ണവില പ്രധാന പ്രശ്നമായി തുടരുകയാണ്. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഓരോവര്‍ഷവും ചെലവഴിക്കുന്നത് വലിയ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുടെ പ്രഖ്യാപനം. രഘുറാം രാജന്‍ റിസര്‍വ് ബാങ്കില്‍ നിന്നു സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയത്.

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം തിരിച്ചു പിടിക്കലല്ല മറിച്ച് ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. നികുതി അടയ്ക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു നിരോധനത്തിന്റെ വിശാല അടിസ്ഥാനത്തിലുള്ള ലക്ഷ്യമെന്നായിരുന്നു ജയ്റ്റ്ലിയുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018