National

ഗുജറാത്ത് കലാപം: മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി; സാഖിയ ജഫ്രിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയുളള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.

മോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു തെളിവുമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അഹമ്മദാബാദ് മെട്രൊ പൊളിറ്റന്‍ കോടതി അടക്കം ശരിവെച്ചിരുന്നു.

നരേന്ദ്രമോഡി ഉള്‍പ്പെടെ 58 പേര്‍ക്കെതിരെ കേസില്‍ തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 69 പേരാണ് കൊല്ലപ്പെട്ടത്.

ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കലാപത്തില്‍ കൊലചെയ്യപ്പെട്ട 69 പേരില്‍ ഒരാളായിരുന്നു സാകിയ ജഫ്രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന എഹ്‌സാന്‍ ജഫ്രി. മോഡിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് കലാപത്തിന് പിന്നിലെന്ന ജഫ്രിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുളള സംഘത്തെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശങ്ങളില്ലായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018