National

പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന റാഫേലിനേക്കാള്‍ വലിയ അഴിമതിയെന്ന് പി സായ്‌നാഥ്;പദ്ധതിക്കായി കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രം കൈമാറിയത് 68000 കോടി രൂപ  

കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന 'പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന' എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി റാഫേല്‍ കരാറിനേക്കാള്‍ വലിയ അഴിമതിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ്. പദ്ധതിയ്ക്കായി മൂന്നു വര്‍ഷത്തിനിടെ 68000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറിയിരിക്കുന്നതെന്നും സായ്‌നാഥ് കോഴിക്കോട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞു.

18 കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് കേന്ദ്രം പണം നല്‍കിയത്. ഇതില്‍ നാല് എണ്ണം മാത്രമേ പൊതുമേഖലയിലുള്ളൂ. പദ്ധതിയുടെ പ്രീമിയത്തിന്റെ 2% കര്‍ഷകനും 8% വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായിരുന്നു വഹിച്ചത്. എന്നാല്‍ വരള്‍ച്ചാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി കമ്പനികള്‍ നിസാര തുക മാത്രമേ നഷ്ടപരിഹാരയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് വായ്പ ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ല. വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിയാണ് വെട്ടിപ്പിന് കളം ഒരുക്കിയത്. പൊതുഖജനാവിലെ പണം കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ചു നല്‍കിയതിന് ഇതിലും വലിയ ഉദാഹരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കാര്‍ഷികരംഗം കോര്‍പ്പറേറ്റുകള്‍ കൈയടക്കി വച്ചിരിക്കുകയാണ് അതുമൂലം ഓരോ 24 മണിക്കൂറിലും 2000 കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കുന്നത്. 1995 നും 2015നും ഇടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3,10,000 ആണ്. 2015ന് ശേഷം കണക്കുകള്‍ ക്രൈം റെക്കോര്‍ഡ്‌സ് പുറത്തു വിടുന്നില്ല. 1991 ല്‍ ശതകോടീശ്വരന്മാര്‍ ഇല്ലാതിരുന്ന രാജ്യത്ത് 2018 ല്‍ 121 ശതകോടീശ്വരന്മാരാണ് ഉള്ളത്. കേന്ദ്ര സാമ്പത്തിക നയം കൊണ്ട് ദാരിദ്ര്യം പെരുകുമ്പോഴും കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പി സായ്‌നാഥ്

173 കോടി പ്രീമിയമായി ലഭിച്ച മഹാരാഷ്ട്രയിലെ പര്‍വാനി ജില്ലയില്‍ കമ്പനികള്‍ നഷ്ടപരിഹാരമായി നല്‍കിയത് 30 കോടി മാത്രംമാണ്. കമ്പനികള്‍ക്കു ലാഭം 143 കോടി. രാജ്യത്തെ 600 ജില്ലകളിലാണ് ഇത്തരത്തില്‍ വന്‍ തട്ടിപ്പു നടന്നിരിക്കുന്നത്.കേരളത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഘകൃഷി രാജ്യത്തിനു മാതൃകയാണെന്നും യുഎസ് സര്‍വകലാശാലകളില്‍ അതിനെപ്പറ്റി ഗവേഷണങ്ങള്‍ നടക്കുമ്പോള്‍ ദേശീയതലത്തില്‍ അതു വാര്‍ത്തയേ അല്ലാതാകുന്നുവെന്നും സായ്‌നാഥ് വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018