National

പത്തും ഒന്നും തമ്മില്‍ നോക്കുമ്പോള്‍ ആരാണ് ശക്തന്‍?; ബിജെപിയുടെ കാര്യത്തില്‍ വിശദീകരണവുമായി രജനീകാന്ത്, ഗൂഢാര്‍ത്ഥം ബാക്കിനില്‍ക്കുന്നു 

ബിജെപി അപകടം പിടിച്ച പാര്‍ട്ടിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് തമിഴ് നടന്‍ രജനീകാന്ത്. ഒരാള്‍ക്കെതിരെ 10 പേര്‍ ശബ്ദം ഉയര്‍ത്തുയാണെങ്കില്‍ ആരാണ് ശക്തനെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി അപകടമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അത് ശരിയായിരിക്കും എന്നായിരുന്നു ഇന്നലെ രജനീകാന്ത് നടത്തിയ പ്രസ്താവന. ഇതിന് വ്യക്തത വരുത്തികൊണ്ടാണ് രജനികാന്ത് ഇന്ന് വിശദീകരണവുമായി എത്തിയത്.

എനിക്കൊപ്പം ബിജെപിയാണെന്നാണ് ജനങ്ങള്‍ പറയുന്നത് അത് സത്യമല്ല. എനിക്കൊപ്പം ദൈവവും ജനങ്ങളുമാണുള്ളത്. തന്റെ രാഷ്ട്രീയം ആത്മീയതയില്‍ ഊന്നിയുള്ളതും സത്യസന്ധത നിറഞ്ഞതായിരിക്കും.
രജനീകാന്ത് 

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയിലാണ് രജനീകാന്ത് ഇന്നലെ നയം വ്യക്തമാക്കിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും, എ രാജയും പ്രതിപക്ഷ ഐക്യത്തിനായി തമിഴ്‌നാട്ടില്‍ ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 31 നാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിന് ശേഷം ബിജെപിയുമായി രജനീകാന്ത് കൈക്കോര്‍ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ബിജെപി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ നേരത്തെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ഇന്നലെ നിലപാട് മാറ്റിയ രജനികാന്ത് നോട്ടു നിരോധനം നടപ്പിലാക്കിയ രീതി തെറ്റായി പോയി, ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടത് എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2016 നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പുതിയ ഇന്ത്യ ജനിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് രജനി ട്വിറ്റ് ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018