National

ശബരിമല: നാല് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് മാറ്റിവെച്ചു; പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷമെന്ന് സുപ്രീംകോടതി; നടപടികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചശേഷം നാല് റിട്ട് ഹര്‍ജികളും പരിഗണിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാല്‍ ഇന്ന് തന്നെ പരിഗണിക്കുമെന്നോ, പരിഗണിക്കുന്ന വേറെ ദിവസമോ വ്യക്തമാക്കിയിട്ടില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ശബരിമല കേസിലെ ഇന്നത്തെ സുപ്രീം കോടതി നടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ഉന്നത കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ രാവിലെ പറഞ്ഞിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയില്‍ എത്തിയേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ കേസില്‍ അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനാറലോ ഹാജരാകണമോ എന്ന് തീരുമാനിച്ചിട്ടില്ല.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ 48 പുനഃപരിശോധന ഹര്‍ജികള്‍ മൂന്ന് മണിക്കാണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായി പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക.

സുപ്രധാന വിധി പുറപ്പെടുവിച്ച അതേ ഭരണഘടനാ ബെഞ്ചാണ് പുനപരിശോധന ഹര്‍ജിയും പരിഗണിക്കുന്നത്. ബെഞ്ചിലുണ്ടായിരുന്ന നാല് ജഡ്ജിമാരും പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് സെപ്തംബര്‍ 28ന് ചരിത്രവിധി പുറപ്പെടുവിച്ചത്.

ശബരിമല വിധി പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബെഞ്ചിലെ അംഗമായത്. ശബരിമല വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെയുണ്ടായ അക്രമങ്ങളും ആചാരസംരക്ഷണ വാദവുമാണ് വിഷയം വീണ്ടും സുപ്രീം കോടതിക്ക് മുമ്പാകെ എത്തിച്ചത്.

ഭൂരിപക്ഷ വിധി നിലനില്‍ക്കുമെന്നതിനാല്‍ പുതിയതായി ബെഞ്ചിലെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എതിര്‍ത്താലും ശബരിമല വിധിയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ലെന്നും അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ലെന്നും വ്യക്തമാക്കി ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് വിധി.

ചരിത്രം തിരുത്തിയെഴുതി ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്. നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിച്ചത്.

അഞ്ചംഗ ബെഞ്ചില്‍ നിന്ന് നാലുവിധികളാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രത്യേകം വിധികളും പ്രസ്താവിച്ചു.

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ല, വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018