National

നവംബര്‍ 16നും 20നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി; മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്നത് 17ന്

മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ഈ മാസം 16നും 20നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മണ്ഡലകാല പൂജകള്‍ നവംബര്‍ 17നാണ് ആരംഭിക്കുക.

ഇതിനു ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമലയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തു നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു.

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി വിധി സ്ത്രീകള്‍ക്കെതിരായ അസമത്വം അവസാനിപ്പിക്കാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടു. സ്ത്രീകള്‍ ഭയന്നിട്ടാണ് ശബരിമലയില്‍ എത്താന്‍ മടിക്കുന്നത്.

സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി വിധി വന്നപ്പോള്‍ ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകള്‍ക്കും ഇത് വിജയദിവസമാണെന്നായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം.

സുപ്രീംകോടതി വിധി വരുന്നതിനു മുന്‍പ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന പ്രഖ്യാപനത്തോടെയാണ് തൃപ്തി ദേശായി ശ്രദ്ധിക്കപ്പെടുന്നത്. ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമായിരിക്കും താന്‍ ശബരിമലയിലെത്തുക എന്നും അവര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.

ശനിശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്. സുപ്രീം കോടതി വിധി സ്ത്രീകളുടെ വിജയമാണെന്നും പഴക്കമുള്ള ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018