National

‘അത് കളളമല്ല അംബാനിയെ പങ്കാളിയാക്കിയത് തങ്ങളാണ്’; റാഫേല്‍ ഇടപാടില്‍ ആരോപണങ്ങള്‍ തളളി ദാസോ സിഇഒ

റാഫേല്‍ കരാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ദാസോ ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍. റാഫേല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് തങ്ങളാണെന്ന് എറിക് ട്രാപ്പിയര്‍ പറഞ്ഞു. റിലയന്‍സിന് പണം നല്‍കിയെന്ന ആരോപണം അദ്ദേഹം തളളി. മോഡിക്ക് വേണ്ടി കളളം പറയുന്നുവെന്ന ആരോപണവും അദ്ദേഹം തളളി. സംയുക്ത കമ്പനിയിലാണ് പണം നിക്ഷേപിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ദാസോ സിഇഒ പറഞ്ഞു.

താന്‍ കളളം പറഞ്ഞതല്ല, സത്യം ആദ്യമേ വെളിപ്പെടുത്തിയിട്ടുണ്ട്, കളളം പറയാവുന്ന സ്ഥാനത്തല്ല താനിരിക്കുന്നത്, സിഇഒ സ്ഥാനത്തിരുന്നുകൊണ്ട് കളളം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ കാലത്ത് പൂര്‍ണമായി നിര്‍മ്മിച്ച് നല്‍കാമെന്നേറ്റ 18 റാഫേല്‍ വിമാനങ്ങള്‍ക്ക് ഏതാണ്ട് സമാനമായ വിലയാണ് 36 വിമാനങ്ങള്‍ക്കെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു. എണ്ണം ഇരട്ടിയായപ്പോള്‍ വിലയും ഇരട്ടിയാകും എന്നാല്‍ സര്‍ക്കാരുകള്‍ തമ്മിലുളള കരാറായതിനാല്‍ വില ഒന്‍പത് ശതമാനത്തോളം കുറച്ചു. റാഫേലില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് തങ്ങളാണെന്ന് നേരത്തെയും എറിക് ട്രാപ്പിയര്‍ പറഞ്ഞിരുന്നു. ആരെ പങ്കാളിയാക്കണം, ആര്‍ക്ക് കരാര്‍ നല്‍കണമെന്നത് കമ്പനിയുടെ തീരുമാനമാണ്.

റാഫേല്‍ ഇടപാടിന് ശേഷം അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ദാസോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ദാസോയുടെ നിക്ഷേപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരില്‍ റിലയന്‍സ് എയറോ സ്ട്രക്ടര്‍ ഭൂമി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന നഷ്ടത്തില്‍ ഓടുകയും ഒരു രൂപ പോലും ലാഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന കമ്പനിയില്‍ ഏതാണ്ട് 334 കോടി രൂപയാണ് ദാസോ നിക്ഷേപം നടത്തിയത്. 34.7 ശതമാനം ഓഹരികള്‍ വാങ്ങിക്കൊണ്ടാണ് നിക്ഷേപം നടത്തിയത്. റാഫേല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷമാണ് ഈ ഇടപാട് നടന്നിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കി. നയങ്ങള്‍ പാലിച്ചാണ് റാഫേല്‍ ഇടപാട് നടത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുളള സമിതി കരാറിന് അനുമതി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.

റഫാല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ സുപ്രീം കോടതിയുടെ കടുപ്പിച്ച നിര്‍ദേശത്തിനൊടുവിലാണ് വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. റഫാലില്‍ അഴിമതി ആരോപണങ്ങള്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഉയരുമ്പോഴും വിവരങ്ങള്‍ പുറത്തുവിടാതെ രാജ്യസുരക്ഷയെന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018