National

മധ്യപ്രദേശില്‍ ശബരിമലയെ മുഖ്യ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി; പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചാരണം 

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമലയെ മുഖ്യ പ്രചാരണായുധമാക്കി ബിജെപി. കര്‍ഷക പ്രശ്‌നങ്ങളും ദലിത് പ്രക്ഷോഭങ്ങളും മാറ്റിനിര്‍ത്തിയാണ് മധ്യപ്രദേശില്‍ ഹിന്ദുത്വ മാധ്യമങ്ങള്‍ ശബരിമല പ്രതിഷേധത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

പത്രങ്ങളുടെ ആദ്യ രണ്ടുപേജുകളിലും നിറഞ്ഞുനില്‍ക്കുന്നത് ശബരിമല തന്നെയാണ്. ഇടതുസര്‍ക്കാരും കോണ്‍ഗ്രസും ചേര്‍ന്ന് ശബരിമലയില്‍ ഹിന്ദു ഭക്തന്മാരെ അക്രമിക്കുകയാണെന്ന വ്യാജ പ്രചാരണമാണ് മിക്കതിലും.

മധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധങ്ങളും ദളിത് പ്രക്ഷോഭങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരത്തിലേക്ക് വഴിവെച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനെ ഹിന്ദുത്വ അജണ്ടകള്‍ക്കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വീണുകിട്ടിയ അവസരമാക്കിയിരിക്കുകയാണ് ശബരിമല.

രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പ് റാലികള്‍പോലും അവഗണിച്ചാണ് മാധ്യമങ്ങള്‍ സംഘ്പരിവാറിനും ബിജെപിക്കും അനുകൂലമായി ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത്. ശബരിമലയില്‍ ഹിന്ദുനേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും ഇതേത്തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താലാണെന്നും പ്രദേശിക മാധ്യമങ്ങളില്‍ പോലും വാര്‍ത്ത വരുന്നുണ്ട്.

മധ്യപ്രദേശില്‍ ശബരിമലയെ മുഖ്യ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി; പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചാരണം 

തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയടക്കം മാറ്റിവച്ചാണ് ഹൈന്ദവരെ ആക്രമിക്കുന്ന കേരളമെന്ന രീതിയില്‍ വാര്‍ത്തകളെ കൈകാര്യം ചെയ്തിരിക്കുന്നത്. ശബരിമലയിലെ ഹിന്ദുനേതാക്കളുടെ അറസ്റ്റിനെത്തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ എന്നാണ് മധ്യപ്രദേശിലെ പ്രമുഖ ദിനപ്പത്രമായ നവ ദുനിയ പത്രത്തിന്റെ പ്രധാന തലക്കെട്ട്.

കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ വന്‍ റാലി നടത്തിയ ഗ്വാളിയോറില്‍ പിറ്റേന്നിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ അതിന്റെ ഒരു ചിത്രം പോലും നല്‍കാതെയാണ് ശബരിമല വിഷയത്തിനുവേണ്ടി ഒരു പേജ് മാറ്റിവച്ചത്.

രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കഠിന പ്രയത്‌നം നടത്തിയിട്ടും കാര്യമില്ലെന്ന് വ്യക്തമായതോടെയാണ് ബിജെപി നയിക്കുന്ന മധ്യപ്രദേശില്‍ മാധ്യമങ്ങള്‍ ശബരിമലയെ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തിലധികമായി പറഞ്ഞ് പറ്റിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണമെന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ വീഴില്ലെന്ന് ദളിത്-കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു

മുമ്പ് കേരളത്തില്‍നിന്നുള്ള വ്യാജ ഫോട്ടോഷൂട്ട് ചിത്രം ഉപയോഗിച്ച് ഡല്‍ഹിയില്‍ ബിജെപി സേവ് ശബരിമല ക്യാമ്പയിന്‍ നടത്തിയിരുന്നു. ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് ശബരിമലയില്‍ പൊലീസ് അതിക്രമം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ സംഘ്പരിവാര്‍ വ്യാജമായി ഉണ്ടാക്കിയ പടം ഉപയോഗിച്ചത്.

പൊലീസ് മര്‍ദനം എന്ന വ്യാജേന ഫോട്ടോ ഷൂട്ട് നടത്തിയെടുത്ത പടം, കേരളത്തില്‍ പൊലീസുകാര്‍ വിശ്വാസികളെ തല്ലിചതക്കുന്നു എന്ന പേരിലായിരുന്നു പ്രചരിച്ചിരുന്നത്. വ്യാജ ഫോട്ടോ ഷൂട്ടിനെതിരെ പൊലീസ് കേസെടുത്തതും പങ്കെടുത്തയാളെ അറസ്റ്റ് ചെയ്തതും കണക്കിലെടുക്കാതെയായിരുന്നു കേന്ദ്ര ഘടകത്തിന്റെ വ്യാജ ചിത്രം ഉപയോഗിച്ചുളള പ്രചാരണം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018