National

ആര്‍ത്തവ വിലക്കില്‍ വീടിന് പുറത്താക്കിയ 12 കാരിക്ക് ‘ഗജ’യില്‍ ദാരുണാന്ത്യം; ജീവന്‍ നഷ്ടമായത് കുടില്‍ തകര്‍ന്ന്  

മുന്നറിയിപ്പുകള്‍ക്കിടയിലും തീണ്ടാരി വിലക്ക് കല്‍പ്പിച്ച് ഈ ഏഴാം ക്ലാസുകാരിയെ രാത്രിയില്‍ കിടത്തിയത് വീടിന് പുറകിലെ കളപ്പുരയിലായിരുന്നു.

ആര്‍ത്തവ വിലക്കിനെ തുടര്‍ന്ന് വീടിന് പുറകിലെ കളപ്പുരയില്‍ കിടത്തിയ 12കാരിക്ക് ദാരുണാന്ത്യം. ഗജ ചുഴലിക്കാറ്റില്‍ കുടിലിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണാണ് പെണ്‍കുട്ടി മരിച്ചത്.

ഗജ ചുഴലിക്കാറ്റ് തഞ്ചാവൂരില്‍ ആഞ്ഞടിക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് 12കാരിയായ വിജയ്ക്ക് ആര്‍ത്തവമുണ്ടാകുന്നത്. കാലാവസ്ഥാ വകുപ്പിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കിടയിലും തീണ്ടാരി വിലക്ക് കല്‍പ്പിച്ച് ഈ ഏഴാം ക്ലാസുകാരിയെ രാത്രിയില്‍ കിടത്തിയത് വീടിന് പുറകിലെ കളപ്പുരയിലായിരുന്നു. ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍, ഷെഡിന് മുകളിലേക്ക് തെങ്ങ് വീണ് കുട്ടി മരിച്ചുവെന്ന് ന്യൂസ് മിനിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയോടൊപ്പം മുറിയിലുണ്ടായിരുന്ന അമ്മയെ പരുക്കുകളോടെ പാട്ടുകൊട്ടെയ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഋതുമതിയാകുമ്പോള്‍ വീടിന് പുറത്ത് നില്‍ക്കണമെന്ന പാരമ്പര്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കളപ്പുരയില്‍ കിടത്തിയതെന്ന് പട്ടുക്കൊട്ടെയ് ഡിഎസ്പി ഗണേശമൂര്‍ത്തി പറഞ്ഞു.

സംസ്ഥാനത്തെ ഈ ഭാഗങ്ങളിലുള്ള ആചാരമാണിത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഒരാഴ്ച ഓല മേഞ്ഞ കുടിലില്‍ കിടക്കാന്‍ കുടുംബം ആവശ്യപ്പെടും. ഇത്ര ദിവസങ്ങള്‍ക്കകം അനുഷ്ഠാനങ്ങള്‍ അവസാനിച്ചു കഴിയുമ്പോള്‍ കുട്ടിക്ക് വീടിനുള്ളില്‍ പ്രവേശിക്കാം. ഇതാണ് ഈ പെണ്‍കുട്ടിക്കും സംഭവിച്ചത്.
ഗണേശമൂര്‍ത്തി, ഡിഎസ്പി

ആര്‍ത്തവമുണ്ടായി പെണ്‍കുട്ടിയെ മാറ്റുന്നതിന് മുമ്പ് വരെ അത് കളപ്പുരയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിലിന് പുറത്ത് പശുക്കളെയും ആടുകളെയും കെട്ടിയിരുന്നു. 16 ദിവസത്തോളമാണ് ഒറ്റയ്ക്ക് പെണ്‍കുട്ടി കളപ്പുരയില്‍ താമസിച്ചത്.

സ്ത്രീകള്‍ക്ക് എതിരായുള്ള വ്യവസ്ഥാപിതപരമായ അതിക്രമങ്ങളുടെ ഫലമായാണ് വിജയ മരിച്ചതെന്ന് അവെയര്‍ ഇന്ത്യ തലവന്‍ കാവ്യ മേനോന്‍ ആരോപിച്ചു. ഈ മരണത്തിന് സമുദായം മുഴുവന്‍ കുറ്റക്കാരാണെന്നും ഗജ ചുഴലിക്കാറ്റ് മൂലമല്ലെന്നും കാവ്യ പറഞ്ഞു.

തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജയില്‍ 45ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അരലക്ഷത്തോളം ആളുകളെയാണ് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018