National

നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന് സൂചന; സിഎജി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു  

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവ്സ്ഥയിലുണ്ടാക്കിയ മാറ്റങ്ങള്‍ സംബന്ധിച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മുന്നില്‍ വെക്കാതെ വൈകിപ്പിക്കുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും 2019 തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ സമ്പൂര്‍ണ ബജറ്റ് ഉണ്ടാകില്ലെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കില്ലെന്നുമാണ് സൂചന.

പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ എത്തി നില്‍ക്കെ ബിജെപി നേതാക്കളുടെ പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ റിപ്പോര്‍ട്ട് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് വിരമിച്ച ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച സിഎജി രാജീവ് മെഹര്‍ഷിക്ക് കത്ത് നല്‍കിയിരുന്നു. മനസാക്ഷി വിരുദ്ധവും അനാവശ്യവുമായ കാലതാമസമാണിതെന്നും മുന്‍ സിഎജി ശശികാന്ത് ശര്‍മ ഓഡിറ്റ് റിപ്പോര്‍ട്ടിനേക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സിഎജിയെ സര്‍ക്കാര്‍ സ്വാധീനിക്കുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ആദ്യമായാണെന്ന് വിമര്‍ശകര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നോട്ട് നിരോധനം നികുതി വ്യവസ്ഥയിലുള്‍പ്പെടെ ഉണ്ടാക്കിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചു എന്നതുമായി ബന്ധപ്പെട്ടാകും റിപ്പോര്‍ട്ടാണ് വൈകുന്നത്. അതിന് പുറമെ ജിഎസ്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതാണ്.അതേസമയം റിസര്‍വ് ബാങ്കിനെയും മറ്റ് പൊതുമേഖല ബാങ്കുകളെയും ഓഡിറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സിഎജിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനവും റഫാല്‍ ഇടപാടും സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടുകള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച അറുപത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് തുറന്ന കത്ത് സമര്‍പ്പിച്ചിരുന്നു.

സിഎജി റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവിടാത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് എന്നായിരുന്നു തുറന്ന കത്തിലെ ആരോപണം. 2ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയുടെയെല്ലാം സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഭരണകക്ഷിക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. യുപിഎ സര്‍ക്കാരിനെ ആ റിപ്പോര്‍ട്ടുകള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. നോട്ട് നിരോധനവും റഫാല്‍ അഴിമതിയും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ പുറത്തുവിടാതിരിക്കുന്നത്. അവ ഇനി 2019 മെയ് മാസത്തിന് ശേഷം പുറത്തുവിടാനാണോ നീക്കമെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്.

രണ്ട് ഇടപാടുകളിലും നടന്നതെന്താണെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. കാര്യങ്ങളിലെ വസ്തുത അറിയുക എന്നത് അവരുടെ അവകാശമാണ്. അതിന് കാലതാമസം വരുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും കത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018