National

ഭരണഘടന പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ അധഃപതനമായിരിക്കും ഫലം; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി 

ഭരണ അനുശാസിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയാണ് നമ്മുടെ പ്രധാന താല്പര്യത്തില്‍ ഉണ്ടാകേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞജന്‍ ഗോഗോയി. അസഹ്യമായ കുഴപ്പങ്ങളിലേക്ക് താണുപോകുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്. ഭരണഘടന അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ്. പ്രതിസന്ധിയിലും അസ്ഥിരതയിലും ദീര്‍ഘദൃഷ്ടിയോടുകൂടി പ്രവര്‍ത്തിക്കാന്‍ അത് ഭൂരിപക്ഷത്തോട് ആവശ്യപ്പെടുന്നു. ഭരണഘടനാദിന ആഘോഷം ഉദ്ഘാടനം ചെയ്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഭരണഘടന അനുവർത്തിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയാണ് നമ്മുടെ പ്രധാന താല്പര്യത്തില്‍ ഉണ്ടാകേണ്ടത്. അത് ചെയ്തില്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തിന്റെ ഫലമായി വലിയ കുഴപ്പത്തില്‍ ചെന്നുപ്പെടും. സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയിലൂന്നിയാണോ നാം ഇന്ത്യക്കാരുടെ നിലനില്‍പ്പ്? ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണിത്. ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായെന്നത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇന്ന് ആഘോഷത്തിനുള്ള ദിവസം മാത്രമല്ല ഒപ്പം ഭാവിയിലേക്കുള്ള പാത വരയ്ക്കാനുള്ള ദിവസം കൂടിയാണ്.
ചീഫ് ജസ്റ്റിസ്‌ രഞജന്‍ ഗോഗോയി  

ഭരണഘടന ഇന്ത്യയില്‍ ജീവിക്കുന്നവരുടെ അവിഭാജ്യഘടകമായിമാറി. അതിശയോക്തിക്കായി പറയുന്നതല്ല. കോടതി ദിവസവും കേള്‍ക്കുന്ന അമ്പരിപ്പിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. ഭരണഘടന വരുന്ന കാലത്ത് അതിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദശാബ്ദങ്ങള്‍ വലിയ അഭിമാനവും ഓജസ്സുമാണ് അത് നല്‍കിയത്. മരവിച്ച് കിടക്കുന്ന ഒരു പ്രമാണമല്ല ഭരണഘടന. ഇന്നത് ആഘോഷിക്കാനുള്ള സമയമല്ല, മറിച്ച് ഭരണഘടന വിഭാവനം ചെയ്യുന്നത് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ദിവസമാണ്. രഞജന്‍ ഗോഗോയി വ്യക്തമാക്കി.

1949 നവംബര്‍ 26 നാണ് ഭരണഘടന നിര്‍മാണസഭ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കുന്നത്. ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 ന് ആണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018