National

വൈരമുത്തുവിനെതിരായ മീടൂ ആരോപണം പിന്തുണച്ചു; നടി സ്വര്‍ണമാല്യയെ സാഹിത്യ അക്കാദമി പരിപാടിയില്‍ നിന്ന് ഒഴിവാക്കി   

സ്വര്‍ണമാല്യ
സ്വര്‍ണമാല്യ

രാജ്യത്താകമാനം സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞ മീടൂ കാമ്പയിനെ പിന്തുണച്ച മറ്റൊരു നടിക്ക് എതിരെ കൂടി നടപടിയെന്ന് ആരോപണം. നര്‍ത്തകിയും നടിയുമായ സ്വര്‍ണമാല്യയെ സാഹിത്യ അക്കാദമിയുടെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തമിഴിലെ കവിയും ഗാനരചയിതാവുമായ വൈരമുത്തു അടക്കമുള്ളവര്‍ക്കെതിരേ ഉയര്‍ന്ന 'മീ ടൂ' ആരോപണങ്ങളെ താരം പിന്തുണച്ചിരുന്നു.

ഡിസംബര്‍ 11, 12 തീയതികളില്‍ കോയമ്പത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. പരിപാടിയുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. എന്‍. മമ്മദ് ക്ഷണിച്ചിരുന്നെന്നും കാരണം വ്യക്തമാക്കാതെ ഒരു ദിവസം ഒഴിവാക്കുകയുമായിരുന്നുവെന്നും സ്വര്‍ണമാല്യ പറയുന്നു.

ഭരതനാട്യത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനും നൃത്താവതരണത്തിനുമായിട്ടാണ് ക്ഷണിച്ചിരുന്നത്. സെമിനാറില്‍ അവതരിപ്പിക്കേണ്ട പ്രബന്ധത്തിന്റെ പകര്‍പ്പുവരെ അക്കാദമിക്ക് അയച്ചുനല്‍കിയിരുന്നു എന്നാല്‍ നവംബര്‍ 21ന് വിളിച്ച് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയാതായറിയിച്ചു. എന്റെയും പരിപാടിയ്ക്ക് വേണ്ടി സംഗീതജ്ഞര്‍ക്കുമെല്ലാം ട്രെയിന്‍ ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരിക്കെയാണ് ഒഴിവാക്കിയതായി പറയുന്നത്.
സ്വര്‍ണമാല്യ

എന്നാല്‍ സ്വര്‍ണമാല്യയെ നേരത്തേ പരിപാടിയിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്ന് അക്കാദമി അംഗവും പരിപാടിയുടെ സംഘടനാ ചുമതലക്കാരനുമായ സിര്‍പ്പി ബാലസുബ്രഹ്മണ്യം പറയുന്നു. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളുടെ ക്രമീകരണം പുറംകരാര്‍ പ്രകാരം മറ്റൊരാളെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നെന്നും സംഘാടകര്‍ വിശദീകരിച്ചു. മീ ടൂ വെളിപ്പെടുത്തലുകളെ പരസ്യമായി പിന്തുണച്ച സ്വര്‍ണമാല്യ കര്‍ണാടക സംഗീതമേഖലയില്‍ ലൈംഗികചൂഷണങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു.

നേരത്തെ തമിഴ് വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റും, ഗായികയുമായ ചിന്മയി സ്പന്ദനയെ ഡബ്ബിങ് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. രണ്ടുവര്‍ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും എന്നാല്‍ സംഘടനയില്‍ നിന്നും നീക്കുന്നതിന്റെ യാതൊരു സൂചനയും തന്നിരുന്നില്ലെന്നും ചിന്മയി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018