National

ആരാണ് മലയാളി ആയ ഹിന്ദുത്വ ഭീകരന്‍, അജ്മീര്‍ സ്‌ഫോടനത്തില്‍ പങ്കെടുത്തത് കൊയിലാണ്ടിക്കാരന്‍ സുരേഷ് നായര്‍

അജ്മീര്‍ ദര്‍ഗ സ്‌ഫോടനകേസില്‍ തീവ്രവാദ വിരുദ്ധ സേന പിടികൂടിയ മലയാളി സുരേഷ് നായര്‍ക്ക് വര്‍ഷങ്ങളായി നാടുമായി കാര്യമായ ബന്ധങ്ങളില്ല. സുരേഷ് ഗുജറാത്തിലാണ് ജനിച്ചു വളര്‍ന്നത്. കണയങ്കോട് സ്വദേശിയായ പിതാവ് ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു.

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാടിനടുത്ത് എളാട്ടേരി ഉണിച്ചിരാംവീട് ക്ഷേത്രത്തിനടുത്തായിരുന്നു സുരേഷിന്റെ തറവാട് വീട്. സ്വത്ത് ഭാഗം വെച്ചപ്പോള്‍ അമ്മയ്ക്ക് കിട്ടിയ സ്ഥലമായിരുന്നു അത്. നാടുമായി കാര്യമായ ബന്ധമില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് വരാറുണ്ടായിരുന്നു. 2005 ലാണ് ഒടുവില്‍ കോഴിക്കോട് എത്തിയതെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാരില്‍ പലരും സുരേഷിനെ കണ്ടതായി പോലും ഓര്‍ക്കുന്നില്ല.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകോറിലെ ദ്വാരക സൊസൈറ്റിയിലെ ആറാം നമ്പര്‍ പ്ലോട്ടിലായിരുന്നു താമസം. ഡാകോറിലെ തന്നെ ആര്‍എസ്എസ്മുയി ബന്ധപ്പെട്ട സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സുരേഷ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാതാപിതാക്കള്‍ക്കൊപ്പം ഗുജറാത്തില്‍ കഴിയുന്ന കാലത്താണ് അജ്മീര്‍ ദര്‍ഗ കേസില്‍ പങ്കാളിയാവുന്നത്. സ്‌ഫോടനത്തിനുപയോഗിച്ച ബോംബ് എത്തിച്ചത് സുരേഷ് നായരാണെന്നാണ് കേസന്വേഷിക്കുന്ന എന്‍ഐഎ കണ്ടെത്തിയത്.സംഭവസ്ഥലത്ത് സുരേഷിന്റെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നതായും പറയുന്നു.

സ്‌ഫോടനത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ നര്‍മദ നദീതീരത്തുള്ള ശുക്ലിറിത്ത് എന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ ഭറൂച്ചില്‍ വെച്ചാണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പിടികൂടാനായത്.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം ഉള്‍പ്പെടെ ഹിന്ദുസംഘടനകള്‍ ആസൂത്രണം ചെയ്ത ഏഴുസ്‌ഫോടന പരമ്പരകളില്‍ 124 പേര്‍ കൊല്ലപ്പെടുകയും 293 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2007 ഒക്ടോബര്‍ 11-നു അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേറ്റു. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയ സുരേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 2010-ല്‍ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2011-ല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെടുത്തി.

2010-ല്‍ സുരേഷ് നായരെ അന്വേഷിച്ച് രാജസ്ഥാനിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് കേരളത്തില്‍ എത്തിയിരുന്നു. ബാലുശ്ശേരി മഞ്ഞപ്പാലത്തുള്ള ബന്ധുവീട്ടിലും അന്ന് അന്വേഷണത്തിന് പോലീസ് എത്തിയിരുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുരേഷ് നായരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന എന്‍ഐഎക്ക് കൈമാറും.

കേസില്‍ മുഖ്യപ്രതിയായ സ്വാമി അസീമാനന്ദിനെ ജയ്പൂര്‍ എന്‍ഐഎ കോടതി 2017ല്‍ വെറുതെ വിട്ടിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അസീമാനന്ദിനെ കുറ്റ വിമുക്തനാക്കിയത്. ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭാരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നീ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. പട്ടേലിനേയും ഗുപ്തയേയും കഴിഞ്ഞ ഓഗസ്റ്റില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു. ജയിലില്‍ നിന്നിറങ്ങിയ ഭവേഷ് പട്ടേലിന് വീരോചിത സ്വീകരണമാണ് സംഘ്പരിവാര്‍ ഒരുക്കിയത്. ബിജെപി, വിഎച്ച്പി നേതാക്കള്‍ ഒരുക്കിയ സ്വീകരണത്തില്‍ ഘോഷയാത്രയും ഡിജെ പാര്‍ട്ടിയും ഉള്‍പ്പെടുത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018