National

ബിജെപി കളിച്ചു, നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് കേന്ദ്ര കാര്‍ഷിക മന്ത്രാലയം തിരുത്തി; പുകഴ്ത്തി പുതിയ റിപ്പോര്‍ട്ട് 

നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് തിരുത്തി കേന്ദ്ര കാര്‍ഷിക മന്ത്രാലയം. കഴിഞ്ഞ ആഴ്ചയാണ് നോട്ട് നിരോധനം കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു എന്ന് വ്യക്തമാക്കി കാര്‍ഷിക മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങളെയെല്ലാം തള്ളി, നോട്ടുനിരോധനത്തെ പുകഴ്ത്തി രണ്ടാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് മന്ത്രാലയം. പാനലിലെ ബിജെപി അംഗങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് തിരുത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച ചേർന്ന കമ്മിറ്റിയിലാണ് പുതിയ റിപ്പോർട്ട് അവതരിപ്പിച്ചത്.

നോട്ട് നിരോധനം കര്‍ഷകരെ തകര്‍ത്തെന്നും വിത്തുവാങ്ങാന്‍ പോലും പണമില്ലാതെ കര്‍ഷകര്‍ വലയുകയാണെന്നുമായിരുന്നു കാര്‍ഷിക മന്ത്രാലയത്തിന്റെ ആദ്യ റിപ്പോര്‍ട്ട്. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക വിപ്ലവം കര്‍ഷകരുടെ നട്ടെല്ലൊടിച്ചെന്ന് നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം വിലയിരുത്തുന്നതായിരുന്നു ഇത്.

എന്നാല്‍ ഇത് തിരുത്തി, 500, 1000 നോട്ടുകള്‍ നിരോധിച്ച സര്‍ക്കാര്‍ നയം കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ചയ്ക്ക് വഴിവെച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക മേഖലയിലുണ്ടായ നേട്ടം, വിത്തിന്റെ ഗുണ നിലവാരം, റാബി ഉല്‍പാദനത്തിലുണ്ടായ വളര്‍ച്ച എന്നിവ കാര്‍ഷിക മേഖലയില്‍വന്ന ശ്രദ്ധേയമായ മാറ്റമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ വലിയ മുന്നേറ്റമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇത് നോട്ടുനിരോധനം കാര്‍ഷിക മേഖലയെ യാതൊരുതരത്തിലും പ്രശ്‌നത്തിലാക്കിയിട്ടില്ല എന്നാണ് വ്യക്തമാക്കുന്നതെന്നും തിരുത്തിയ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

നോട്ടുനിരോധനത്തെക്കുറിച്ച് കൂടുതലായി പരാമര്‍ശിക്കുന്ന ഭാഗത്ത് ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ അനുകൂലമായെന്നും കാര്‍ഷിക മേഖലയെ മികച്ച അവസ്ഥയിലെത്തിച്ചെന്നും പറയുന്നുണ്ട്.

നോട്ട് നിരോധനം കര്‍ഷകരെയും ഭൂഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മറ്റിയിലെ ബിജെപി അംഗങ്ങള്‍ എതിര്‍ത്തിരുന്നു. റിപ്പോര്‍ട്ടില്‍ ശരിയായ വിവരങ്ങളല്ല ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നും കാര്‍ഷിക വകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടെയല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നുമായിരുന്നു ബിജെപി അംഗങ്ങളുടെ ആരോപണം. മന്ത്രായലം സമര്‍പ്പിച്ച ഇരു റിപ്പോര്‍ട്ടുകളും തമ്മില്‍ കാര്യമായ അന്തരമാണുള്ളത്.

ഖാരിഫ് വിളവെടുപ്പും റാബി വിളകളിടെ വിതയ്ക്കലും നടക്കുന്ന സമയത്താണ് സര്‍ക്കാര്‍ നോട്ട് നിരോധിച്ചത്. കൈവശമുള്ള നോട്ടുകള്‍ക്ക് മൂല്യമില്ലാതെ മാര്‍ക്കറ്റുകള്‍ നിശ്ചലമായതോടെ വിളകള്‍ വില്‍ക്കാനോ വിത്തിറക്കാനോ കൃഷിക്കാര്‍ക്ക് കഴിഞ്ഞില്ല. ശൈത്യകാല വിളവിനായി വിത്തും വളവും വാങ്ങാന്‍ പണമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടി. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കാനോ വിത്തിറക്കാനോ ഭൂവുടമകള്‍ക്കും കഴിഞ്ഞില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സര്‍ക്കാരിന്റെ കൈവശമുള്ള വിത്തുകള്‍ വിറ്റുപോയില്ലെന്നും ദേശീയ വിത്ത് കോര്‍പറേഷന്റെ പക്കലുണ്ടായിരുന്ന ഒന്നര ലക്ഷം ക്വിന്റല്‍ ഗോതമ്പുവിത്തുകള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടന്നെന്നും ആദ്യ റിപ്പോര്‍ട്ട് വിശദമാക്കിയിരുന്നു.

ബിജെപി കളിച്ചു, നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് കേന്ദ്ര കാര്‍ഷിക മന്ത്രാലയം തിരുത്തി; പുകഴ്ത്തി പുതിയ റിപ്പോര്‍ട്ട് 

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സ്റ്റാന്‍ഡിങ് കമ്മറ്റിയിലെ ബിജെപി അംഗങ്ങളില്‍നിന്നും വലിയ എതിര്‍പ്പാണ് ഉണ്ടായത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ കാര്‍ഷിക മന്ത്രാലയത്തിന്റെ വിശദീകരണം കോള്‍ക്കാന്‍ പോലും കമ്മറ്റിയിലെ അംഗങ്ങള്‍ തയ്യാറായില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ നോട്ടുനിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

വിമര്‍ശനങ്ങളുയര്‍ന്ന ആദ്യ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം തിരുത്തി സമര്‍പ്പിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റി മന്ത്രാലത്തോട് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ പ്രശ്‌നത്തിലാക്കുന്നതോ ആയ ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്നും മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ തിരുത്തിയ പുതിയ റിപ്പോര്‍ട്ടാണ് മന്ത്രാലയം ചൊവ്വാഴ്ച സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018