National

സെലക്ഷന്‍ സമിതിയുടെ അനുമതിയില്ലാതെ സിബിഐ ഡയറക്ടറെ മാറ്റാനാകില്ല; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ ഖണ്ഡിച്ച് അലോക് വര്‍മയുടെ അഭിഭാഷകന്‍ 

സെലക്ഷൻ സമിതിയുടെ അനുമതി ഇല്ലാതെ സര്‍ക്കാരിന് സിബിഐ ഡയറക്ടറെ ചുമതലയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി നരിമാന്‍ സുപ്രിം കോടതിയെ അറിയിച്ചു.

കമ്മറ്റിയുടെ യോഗം വിളിച്ച് കൂട്ടാതെ എങ്ങനെ അലോക് വര്‍മ്മയെ മാറ്റിയെന്നും ഇത് അനുവദിക്കുകയാണെങ്കില്‍ എങ്ങനെ സിബിഐയുടെ സ്വയംഭരണവും സ്വാതന്ത്ര്യവും നിലനില്‍ക്കുമെന്നും നരിമാന്‍ ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി നയിക്കുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

സിബിഐ മേധാവി കൈക്കൂലി വാങ്ങിയെന്ന് കരുതുക അപ്പോള്‍ എന്തുചെയ്യും എന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ ചോദ്യത്തിന് ആ അവസരത്തില്‍ കമ്മറ്റിയെ വിശ്വാസത്തിലെടുക്കുക അല്ലെങ്കില്‍ കോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നരിമാന്‍ മറുപടി നല്‍കി.

സിബിഐയിലെ രണ്ട് മുതിര്‍ന്ന ഓഫീസര്‍മാരായ അലോക് കുമാര്‍ വര്‍മ്മ, രാകേഷ് അസ്താന എന്നിവര്‍ പരസ്പരം ഉയര്‍ത്തിയ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റിയത്. സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ചൂണ്ടികാണിച്ച് സുപ്രീം കോടതിക്കുമുന്നില്‍ വര്‍മ്മ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വര്‍മ്മയ്‌ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

വിജിലന്‍സ് റിപ്പോര്‍ട്ട് സിബിഐ മേധാവിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുന്നതല്ല എന്നു നിരീക്ഷിച്ച കോടതി ചില കാര്യങ്ങളില്‍ ആശ്വസിക്കാവുന്നതാണെങ്കിലും ചില കാര്യങ്ങളില്‍ അങ്ങനെയല്ലായെന്നും വര്‍മ്മയോട് പറഞ്ഞു.

സിബിഐയുടെ അന്വേഷണം നേരിടുന്ന ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു വര്‍മ്മയ്‌ക്കെതിരെ അസ്താന നല്‍കിയ പരാതി. വര്‍മ്മ ഇതേ ആരോപണം അസ്താനയ്‌ക്കെതിരെയും നല്‍കിയിരുന്നു. സിബിഐ ഉന്നത മേധാവികളുടെ തര്‍ക്കം കാരണമാണ് വര്‍മ്മയ്‌ക്കെതിരായ നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ അലോക് കുമാര്‍ വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനും സിബിഐയിലെ രണ്ടാമനുമായ രാകേഷ് അസ്താനയെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെയാണ് അലോക് വര്‍മ്മയെ നീക്കിയത്. റഫേല്‍ അഴിമതിയില്‍ സിബിഐ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അലോക് കുമാറിനെ നീക്കിയതെന്നുമായിരുന്നു ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018