National

നോട്ടുനിരോധനത്തില്‍ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടതെങ്ങനെ? മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും മോഡിയെ തള്ളുന്നു 

നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്ണ്യനും മോഡി സര്‍ക്കാരിനെതിരെ. നോട്ടു നിരോധനം കനത്ത കെടുതികള്‍ ഉണ്ടാക്കിയിട്ടും എന്തുകൊണ്ട് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലടക്കം ജനങ്ങള്‍ എന്തുകൊണ്ട് അതിനെ അനുകൂലിക്കുന്ന സമീപനം സ്വീകരിച്ചുവെന്ന് വിശദീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ താറുമാറാക്കിയ സമീപനത്തെ അരവിന്ദ് സുബ്രഹ്മണ്യന്‍ വിമര്‍ശിക്കുന്നത്. തന്റെ പുതിയ പുസ്തകമായ ഓഫ് കൗണ്‍സല്‍: ദി ചാലഞ്ചസ് ഓഫ് മോഡി ജെയ്റ്റ്‌ലി ഇക്കോണമി എന്ന ഗ്രന്ഥത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ തന്റെ തന്നെ കാലത്ത് സ്വീകരിച്ച നയത്തെ തള്ളി പറയുന്നത്.

ജനങ്ങള്‍ക്ക് വലിയ ദുരിതം നല്‍കിയ തീരുമാനമായിരുന്നു നോട്ടുനിരോധനമെന്ന് വിശദീകരിച്ചുകൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യന്‍, തങ്ങള്‍ക്ക് എതിരായിട്ടും എന്തുകൊണ്ട് സാധാരണക്കാര്‍ അതിനെ ആദ്യഘട്ടത്തില്‍ പിന്തുണച്ചിട്ടുണ്ടാവുക എന്ന് അന്വേഷിക്കുന്നത്. ( ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പ് ഫലം നോട്ടുനിരോധനത്തിനുള്ള പിന്തുണയായിട്ടാണ് അദ്ദേഹം കാണുന്നത്).

നോട്ടുനിരോധനത്തില്‍ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടതെങ്ങനെ? മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും മോഡിയെ തള്ളുന്നു 

അമേരിക്കയിലെ ദരിദ്രരായ വെള്ളക്കാര്‍ എന്തുകൊണ്ടാണ് ട്രംപിന് വോട്ട് ചെയ്തത് എന്ന് വിശദീകരിച്ചാണ് അദ്ദേഹം നോട്ടുനിരോധനത്തിലേക്ക് കടക്കുന്നത്. ട്രംപിന്റെ നയസമീപനങ്ങള്‍ ഒന്നും പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതായിരുന്നില്ല. ഇതേ പോലെയാണ് നോട്ടുനിരോധനത്തെയും ജനങ്ങള്‍ പിന്തുണച്ചത്. വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ശക്തമായ തീരുമാനങ്ങള്‍ രാഷ്ട്രീയ വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. ധനികരായവരെ ബാധിക്കുമെങ്കില്‍ തങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ തല്‍ക്കാലത്തേക്കെങ്കിലും വിസ്മരിക്കാന്‍ ദരിദ്ര ജനവിഭാഗങ്ങള്‍ തയ്യാറാകുമെന്ന മനശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചതെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ വാദം. എനിക്കൊരു ആടിനെ നഷ്ടപ്പെട്ടാലും അവര്‍ക്ക് പശുക്കളെ നഷ്ടപ്പെട്ടല്ലോ എന്ന വികാരമാണ് സാധാരണക്കാര്‍ക്ക് ഉണ്ടാകുകയെന്ന് അദ്ദേഹം പറയുന്നു.

നോട്ടുനിരോധനത്തില്‍ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടതെങ്ങനെ? മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും മോഡിയെ തള്ളുന്നു 

പൊതുജനത്തിനും രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിന്റെ നയങ്ങളില്‍ വിശ്വാസ്യത ജനിപ്പിക്കാന്‍ വലിയ പ്രത്യഘാതമുള്ള തീരുമാനങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് ഷെലിങിനെ ഉദ്ധരിച്ച് വിശദീകരിക്കുന്നു. അധികാരമാറ്റം നടന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഇത് ആവശ്യമാണ്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ സാധാരണക്കാരില്‍ ഉണ്ടാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ സ്വയം ത്യജിക്കേണ്ടിവരുമെന്ന സാംസ്‌ക്കാരിക ബോധവും നോട്ടുനിരോധനത്തെ ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കാന്‍ ഇടയായിട്ടുണ്ടാകുമെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് രാജിവെച്ചത്. കുടുംബപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് രാജിയെന്നായിരുന്നു അദ്ദേഹം അന്ന് വിശദീകരിച്ചത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2014 ഒക്ടോബര്‍ മുതല്‍ ഇദ്ദേഹം സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018