National

വിവാദ പ്രസ്താവനയുമായി വീണ്ടും കരസേന മേധാവി, ഇന്ത്യയുമായി നല്ല ബന്ധത്തിന് പാകിസ്താന്‍ മതേതര രാഷ്ട്രമാകണമെന്ന് ബിപിന്‍ റാവത്ത് 

ബിബിന്‍ റാവത്
ബിബിന്‍ റാവത്

ഇന്ത്യയ്ക്കും പാകിസ്ഥാനും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പാകിസ്താന്‍ ആദ്യം ഒരു മതേതര രാജ്യമാകണമെന്ന് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്. ഫ്രാന്‍സിനും ജര്‍മനിക്കും ഒന്നിച്ച് നില്‍ക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ആയിക്കൂടാ എന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരമാര്‍ശത്തോടാണ് കരസേനാ മേധാവിയുടെ വിവാദ പ്രസ്താവന

ഒരു ഇസ്ലാമിക് സ്റ്റേറ്റായാണ് പാകിസ്താന്‍ നിലനില്‍ക്കുന്നത്. ഇന്ത്യയ്ക്ക് മതേതര കാഴ്ചപ്പാടാണുള്ളത്. പാകിസ്താന് ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കണമെങ്കില്‍ ആദ്യം മതേതര നിലപാട് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പാസിങ് ഔട്ട് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. പാകിസ്താന്‍ ഇസ്ലാമിക രാഷ്ട്രവും. ഈ അവസ്ഥ തുടര്‍ന്നാല്‍ എങ്ങനെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുക?
കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്

കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ നേരത്തെയും രാഷ്ട്രീയ സ്വഭാവമുള്ള പ്രസ്താവനകള്‍ കരസേനാ മേധാവി നടത്തിയിട്ടുണ്ട്.

പാകിസ്താന്‍ മണ്ണില്‍ തീവ്രവാദം അംഗീകരിക്കില്ലെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിനപ്പുറവും ഫ്രാന്‍സും ജര്‍മനിയും സമാധാനം പുലര്‍ത്തുന്നുണ്ട. എന്തുകൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇതേ സമീപനമായിക്കൂടാ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വിപുലീകരിക്കാനായാല്‍ ഇരുവര്‍ക്കും അതിന്റെ നേട്ടമുണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018