National

ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുന്‍പ് ഉന താലൂക്കിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി ശരവയ്യ എന്ന ചെറുപ്പക്കാരനെ ചുട്ടുകൊന്ന കേസിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എസ്എല്‍ ഥാക്കര്‍ വിധി പ്രസ്താവിച്ചത്. പ്രതികളായവരാരും തന്നെ ശിക്ഷയില്‍ ഇളവര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജി അഭിപ്രായപ്പെട്ടു. പ്രതികളായവര്‍ 2012 മുതല്‍ ജയിലില്‍ കഴിയുകയാണ്.

അങ്കൊലാലി ഗ്രാമത്തിലെ ഏക ദലിത് കുടുംബമായ ലാല്‍ജി ശരവയ്യയുടെ കുടുംബം സാമ്പത്തികമായി പിന്നിലല്ലായിരുന്നു. ഗ്രാമത്തിലെ ഖ്വാറി ഖനനത്തിന്റെ ലൈസന്‍സിനും ലാല്‍ജി അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത ഗ്രാമത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ ഗൂഡാലോചനയുടെ ഫലമായിട്ടായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്‌.

കോലി സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ലാല്‍ജി തട്ടിക്കൊണ്ടുപോയെന്നും വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണം. 500 ഓളം പേര്‍ വരുന്ന ഒരു കൂട്ടം ലാല്‍ജിയെ വീടിനകത്ത് പൂട്ടിയിടുകയും മണ്ണെണ്ണയൊഴിച്ച് തീവയ്ക്കുകയുമായിരുന്നുവെന്നും ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ ഓരോരുത്തരും 54500 രൂപ നഷ്ടപരിഹാരമായി ലാല്‍ജിയുടെ പിതാവിന് നല്‍കണമെന്നും കോടതി വിധിച്ചു.

ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച രാഷട്രപതിക്ക് കത്തയച്ചിരുന്നു.ഇതുവരെ നീതി ലഭ്യമാക്കാന്‍ ഒരു നടപടിയും സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാലാണ് ഇരയായവര്‍ കത്തയച്ചിരുന്നത്. ഇരകളിലൊരാള്‍ ഡിസംബര്‍ ഏഴ് മുതല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018