National

നീരവ് മോഡി ഇന്ത്യയിലേക്ക് വരാത്തത് ആള്‍ക്കൂട്ടത്തെ ഭയന്നെന്ന് അഭിഭാഷകന്‍; മുങ്ങി നടക്കാതെ കേസ് കൊടുക്കൂ എന്ന് എന്‍ഫോഴ്സ്മെന്റ്   

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോഡി ഇന്ത്യയിലേക്ക് വരാത്തത് ആള്‍ക്കൂട്ട അക്രമണം ഭയന്നാണെന്ന് മോഡിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ കോടതിയില്‍. ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് (ഇഡി) മറുപടി നല്‍കി.

സാമ്പത്തിക തട്ടിപ്പിനേത്തുടര്‍ന്ന് നാടുവിട്ടതിനാല്‍ സാമ്പത്തിക തട്ടിപ്പില്‍ രാജ്യം വിട്ടവര്‍ക്കെതിരെയുള്ള നിയമപ്രകാരം (എഫ്ഇഒ ആക്ട്) കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിന്മേല്‍ പിഎംഎല്‍എ കോടതി വാദം കേള്‍ക്കുമ്പോഴാണ് മോഡിയുടെ അഭിഭാഷകന്‍ ആള്‍ക്കൂട്ട ഭീഷണിയുണ്ടെന്നറിയിച്ചത്.

ഈ കേസില്‍ സുരക്ഷ ഭീഷണിയെക്കുറിച്ച് പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. അന്വേഷണത്തിനായി പലവട്ടം സന്ദേശങ്ങളും സമന്‍സും അയച്ചിട്ടും അതിനോടൊന്നും മോഡി പ്രതികരിച്ചിട്ടില്ല. മോഡി് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറല്ല എന്നതാണ് കാര്യമെന്നും എന്‍ഫോഴ്സ്മെന്റ് കോടതി മുമ്പാകെ വ്യക്തമാക്കി.

ഈ വര്‍ഷം ജൂലൈയിലാണ് ഇഡി, പിഎംഎല്‍എ കോടതിക്ക് മുന്‍പാകെ രണ്ട് പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിച്ചത്. നീരവ് മോഡിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനും എഫ്ഇഒ നിയമത്തില്‍ മെഹുല്‍ ചോക്‌സിയെ ഉള്‍പ്പെടുത്താനും വേണ്ടിയായിരുന്നു അപേക്ഷ.

നീരവ് മോഡിയെ എന്‍ഫോഴ്സ്മെന്റ് എഫ്ഇഒയില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യ വിട്ടു എന്നുള്ളതുകൊണ്ടാണെന്ന് മോഡിയുടെ അഭിഭാഷകന്‍ വാദിച്ചു. മോഡി രാജ്യം വിടുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ഒരു ക്രിമിനല്‍ കേസുപോലും രാജ്യത്തില്ല. 'സംശയാസ്പദമായ' സാഹചര്യത്തില്‍ രാജ്യം വിട്ടുവെന്നാണ് ഇഡി പറയുന്നത്. എന്താണ് 'സംശയാസ്പദമായ' സാഹചര്യമെന്ന് ഇഡി വ്യക്തമാക്കണമെന്നും അഗര്‍വാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബയേഴ്സ് ക്രെഡിറ്റ് മുഖേനെ 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് രത്നാഭരണ കയറ്റുമതി വ്യവസായിയായ നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും. തട്ടിപ്പിനെതിരെ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുന്‍പ് നീരവ് കുടുംബ സമേതം രാജ്യം വിടുകയായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018