National

ബാങ്കിലെ സൗജന്യ സേവനങ്ങള്‍ക്കും ഇനിമുതല്‍ ജിഎസ്ടി; കാര്‍ഡ് ഉപയോഗിച്ച് എണ്ണയടിച്ചാലും ജിഎസ്ടി; ഈടാക്കുന്നത് വന്‍ തുക 

രാജ്യത്ത് സൗജന്യ ബാങ്കിങ് സേവനങ്ങള്‍ക്കും ഇനിമുതല്‍ ചരക്ക് സേവന നികുതി(ജിഎസ്ടി) ബാധകം. ബാങ്കുകളില്‍ നിന്നുള്ള ചെക്ക്ബുക്ക് വിതരണം, അധിക ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗത്തിനുമെല്ലാം ജിഎസ്ടി നല്‍കേണ്ടി വരും. നികുതി വകുപ്പ് പല ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് രണ്ടു മാസത്തിനിടെ നോട്ടീസ് അയച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന സൗജന്യസേവനങ്ങള്‍ ബാങ്കുകള്‍ ഇതിനകം പിന്‍വലിച്ചു തുടങ്ങി.

കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുമ്പോഴുള്ള ആനുകൂല്യത്തിനും ഇനിമുതല്‍ ജിഎസ്ടി ബാധകമാകും. മിക്ക ബാങ്കുകളും മിനിമം ബാലന്‍സുള്ള അക്കൗണ്ടുകളില്‍ ഇത്തരം സേവനങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകാരില്‍ നിന്ന് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നുണ്ട്. ഈ ഫീസിന്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടി വരിക.

ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി നേരെ സര്‍ക്കാരിലേക്ക് അടയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ സിഇഒ വി ജി കണ്ണന്‍ പറയുന്നു. സൗജന്യസേവനങ്ങള്‍ നല്‍കുന്നത് ഖജനാവിനു നഷ്ടമാണെന്ന നവഉദാരനയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളടക്കം ബാങ്കുകള്‍ വഴിമാത്രമേ ലഭിക്കൂ എന്ന സ്ഥിതി നിലവിലിരിക്കേ തീരുമാനം നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കളില്‍ നിന്ന് വലിയ തോതിലുള്ള ചാര്‍ജ് ബാങ്കുകള്‍ ഈടാക്കും.

മിനിമം ബാലന്‍സ് ഉള്ളവര്‍ക്ക് സേവനം സൗജന്യമാണെങ്കിലും ജിഎസ്ടി ബാധകമെന്നാണ് നികുതി വകുപ്പിന്റെ അവകാശവാദം. ബാങ്കിങ് സേവനങ്ങള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. നികുതി ഈടാക്കുന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോയാല്‍ സാധാരണക്കാരന് ലഭ്യമാകുന്ന ബാങ്കിങ്ങ് സേവനങ്ങള്‍ക്കെല്ലാം പണം നല്‍കേണ്ട അവസ്ഥ വരും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018