National

കണക്കു പിഴച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്തിന്റെ ജിഡിപിയില്‍ ഇടിവ് 

രാജ്യത്തെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍(ജിഡിപി) ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ ജിഡിപി 7.1 ശതമാനമാണ് രേഖപ്പെടുത്തിയത്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ജിഡിപി 8.2 ആയിരുന്ന സ്ഥാനത്താണ് ഇടിവ് രേഖപ്പെടുത്തിയിരുന്നത്.

ഇത്തവണ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം. കേന്ദ്ര സര്‍ക്കാരിന്റെ ധനവിനിയോഗം കുറഞ്ഞതും ബാങ്കിങ്ങ് ഇതരമേഖലയിലെ പ്രതിസന്ധിയുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനമായിരുന്നു. അതേസമയം ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലം കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയും പദ്ധതികള്‍ നടപ്പിലാക്കിയതിലെ പാളിച്ചയുമാണെന്ന് വിദഗ്ധര്‍ വിലയിരുത്തയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വാദത്തിലെ തിരിച്ചു വരവ് കേന്ദ്രത്തിന് ആശ്വാസമായിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ആരോപണങ്ങള്‍ കണക്ക് ശരിവയ്ക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം വളര്‍ച്ചയിലെ ഇടിവ് ആയുധമാക്കാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 6.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ഖനന, ക്വാറി മേഖലകളില്‍ നിന്നുള്ള സംഭാവന 2.4 ശതമാനമായി കുറഞ്ഞു. അതേസമയം ഉത്പാദന, നിര്‍മാണ, ഫാമിങ് മേഖലകളില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. 7.4 ശതമാനമാണ് നിര്‍മാണമേഖലയിലുണ്ടായ വളര്‍ച്ച. കഴിഞ്ഞ തവണത്തേക്കാള്‍ 3.1 ശതമാനം മുന്നേറി 7.8 ശതമാനം വളര്‍ച്ചയാണ് നിര്‍മാണ മേഖല രേഖപ്പെടുത്തിയത്.

മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഉദാരീകരണത്തിനുശേഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആദ്യമായി രണ്ടക്കം കടന്ന 2010-11 കാലഘട്ടത്തിലെ ജിഡിപി 10.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമാക്കിയാണ് ബുധനാഴ്ച സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കുറച്ചത്.

ഇത് പ്രകാരം രണ്ടാം യുപിഎ സര്‍ക്കാരിന്റെ 2008 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലെ ശരാശരി ജിഡിപി 6 ശതമാനമായി കുറയുകയും എന്നാല്‍ മോഡി സര്‍ക്കാരിന്റെ കാലത്തെ ശരാശരി നിരക്ക് 7.12 ശതമാനമായി നിലനില്‍ക്കുകയും ചെയ്യും. 2019 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018