National

കുഞ്ഞന്‍ വിമാനങ്ങള്‍ ഇനി എല്ലാവര്‍ക്കും പറത്താനാവില്ല; രാജ്യത്ത് ഡ്രോണുകള്‍ക്ക് ഇന്നുമുതല്‍ ലൈസന്‍സ് നിര്‍ബന്ധം 

രാജ്യത്ത് ഡ്രോണുകള്‍ പറത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സുരക്ഷാ വിഭാഗങ്ങളുപയോഗിക്കുന്നതൊഴിച്ച് ബാക്കിയെല്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ക്കും ഇനി അനുമതി ആവശ്യമാണ്.

ഡ്രോണുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും അവ 50 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പറത്താന്‍ പാടില്ല.

നാനോ ഡ്രോണുകളല്ലാതെ മറ്റുള്ളവയ്‌ക്കെല്ലാം വ്യോമയാന മന്ത്രാലയം നല്‍കുന്ന പെര്‍മിറ്റും വ്യക്തിഗത തിരിച്ചറിയല്‍ നമ്പറും ആവശ്യമാണ്. അനുമതി ലഭിച്ചാലും 400 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ ഇവ പറത്താന്‍ പാടില്ല. രാത്രിയില്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കുന്നതിന് 1000 രൂപയാണ് ഫീസ്. 5 വര്‍ഷം കാലാവധിയുള്ള പെര്‍മിറ്റിന് 25000 രൂപയും. പിന്നീട് 10000 രൂപ നല്‍കി പെര്‍മിറ്റ് പുതുക്കണം.

രാജ്യത്ത് വിമാനത്താവളങ്ങളുടെ പരിസരം, പാര്‍ലമന്റും രാഷ്ട്രപതി ഭവനുമെല്ലാം ഉള്‍പ്പെടുന്ന ന്യൂഡല്‍ഹി വിജയ് ചൗക്ക് മേഖല,സെക്രട്ടറിയേറ്റ് പരിസരം, രാജ്യാതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധി, മറ്റ് സുരക്ഷാ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഡ്രോണുകള്‍ക്ക് ഇപ്പോള്‍ തന്നെ നിയന്ത്രണമുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018