National

വോട്ടിങ്ങ് മെഷീനുകള്‍ ബിജെപി നേതാവിന്റെ ഹോട്ടലില്‍, സ്ട്രോങ്ങ് റൂമില്‍ ലൈവിന് പകരം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ 

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഗുരുതര ക്രമക്കേടുകള്‍ അരങ്ങേറുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും എഎപിയും രംഗത്ത്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ്ങ് മെഷീനുകള്‍(ഇവിഎം) സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിന്റെ ലൈവ് ദൃശ്യങ്ങളുടെ സംപ്രേഷണം വെള്ളിയാഴ്ച തടസ്സപ്പെട്ടതും വോട്ടിങ് മെഷീനുകളുമായി ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതുമാണ്് പുതിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഭോപ്പാലിലെ സ്ട്രോങ്ങ് റൂമിലെ ലൈവ് ദൃശ്യങ്ങള്‍ക്ക് പകരം ഇന്നലെ രാവിലെ മുതല്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര ചൗഹാന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് അധികാരികള്‍ വരുകയും കോണ്‍ഗ്രസ് എഎപി നേതാക്കളുമായി സ്ട്രോങ്ങ് റൂമില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. വൈദ്യുതി ബന്ധം തകരാറിലായതിനാലാണ് ദൃശ്യങ്ങല്‍ തടസപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ അത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്‍ സുധം ഖാദേയെ ഉടന്‍ മാറ്റണമെന്നും എഎപി ആവശ്യപ്പെട്ടു.

നവംബര്‍ 28ന് വോട്ടെടുപ്പ് നടന്ന മധ്യപ്രദേശിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2265 ഇവിഎമ്മുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.എല്‍ കന്ത റാവു പറയുന്നത്.

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇവിഎമ്മുകളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് മുന്‍പ് പുറത്തു വിട്ടിരുന്നു. ഷുജല്‍പൂരിലെ ഹോട്ടലിലാണ് രണ്ട് വിവി പാറ്റ് മെഷീനുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ആരോപണം വന്ന ഉടനെ ഹോട്ടലിലെത്തി മെഷീനുകള്‍ പിടിച്ചെടുത്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് അധികാരി വിഎല്‍ കാന്ത റാവു അറിയിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്നും പുതിയ മെഷീനുകളാണ് വോട്ടിങ്ങിന് ഉപയോഗിച്ചതെന്നും അദ്ദേഹം അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018