National

‘മൂന്ന് മാസത്തേക്ക് വിവാഹം വേണ്ട’; കുംഭ മേള പ്രമാണിച്ച് യോഗിയുടെ കല്ല്യാണ നിരോധനം 

മഹാ കുംഭമേള നടക്കുന്ന മൂന്ന് മാസത്തേക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ കല്ല്യാണങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേള നടക്കുന്ന മാസത്തില്‍ നിശ്ചയിച്ചിട്ടുള്ള കല്ല്യാണം നീട്ടി വയ്ക്കുകയോ വിവാഹ വേദി മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.

100 ല്‍ കൂടുതല്‍ ബുക്കിങ് ഇതിനകം നടന്നുവെന്നാണ് കല്ല്യാണ മണ്ഡപ ഉടമകളും, കാറ്ററിങ് സര്‍വീസുകാരും, ഗസ്റ്റ് ഹൗസ് ഉടമസ്ഥരും പറയുന്നത്. ഉത്തരവ് വന്നതോടെ ഈ കല്ല്യാണങ്ങള്‍ മുഴുവന്‍ മാറ്റേണ്ടിവരും. ചിലര്‍ കല്ല്യാണം ഈ വര്‍ഷം ഡിസംബര്‍ മാസത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ പേരും വിവാഹ വേദി അടുത്ത ജില്ലയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

‘അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസത്തില്‍ കുംഭ സ്‌നാനം നടക്കുന്നതിനാല്‍ ആ ദിവസങ്ങളില്‍ കല്ല്യാണം നടത്തുന്നത് നിരോധിക്കുന്നു’ എന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ കല്ല്യാണമണ്ഡപങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ജില്ലാ ഭരണസമിതി നല്‍കിയിട്ടുണ്ട്. ഈ സമയത്ത് കല്ല്യാണം ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് റദ്ദുചെയ്യാനും ഉത്തരവില്‍ പറയുന്നു.

അഞ്ച് തരത്തിലുള്ള സ്‌നാനമാണ് മഹാകുംഭമേളയില്‍ തീര്‍ത്ഥാടക കാലത്ത് നടക്കുക. മകരസംക്രാന്തി, പൗഷ് പൂര്‍ണ്ണിമ സ്‌നാനം ജനുവരിയിലും, മൗനി അമാവാസ്യായ, ബസന്ധ് പഞ്ചമി, മാഘി പൂര്‍ണ്ണിമ എന്നിവ ഫെബ്രുവരിയിലും മഹാശിവരാത്രി സ്‌നാനം മാര്‍ച്ചിലുമാണ് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മേളയില്‍ വലിയ തീര്‍ത്ഥാടര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ യോഗി ആദിത്യനാഥ് 2018 ഡിസംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ കാണ്‍പൂരിലെ തോലുറപ്പണി ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. മേള സമയത്ത് പ്രയാഗ് രാജിലെ ഗംഗ വൃത്തിയായിരിക്കുവാന്‍ വേണ്ടിയാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018