National

‘രാജ്യത്തെ മുഴുവന്‍ ഹനുമാന്‍ ക്ഷേത്രങ്ങളും ദളിതുകള്‍ പിടിച്ചെടുക്കുക, അവിടെ ദളിത് പൂജാരികളെ നിയമിക്കുക’; യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം 

ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ഭീം ആര്‍മീ നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദളിത് സമുദായത്തിലെ അംഗങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഹനുമാന്‍ ക്ഷേത്രങ്ങളും പിടിച്ചെടുക്കുകയും അവിടെ ദളിത് പൂജാരികളെ നിയമിക്കുകയും വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം.

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആല്‍വാര്‍ മലഖേഡയില്‍ വെച്ചായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ദരിദ്രനും ദളിതനും ആയിരുന്നു. ബജ്റംഗ് ബലി എല്ലാ ഇന്ത്യന്‍ സമുദായങ്ങളേയും ഒന്നിക്കാന്‍ പ്രയത്നിച്ചു. വടക്ക് മുതല്‍ തെക്കുവരേയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരേയും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

ഹനുമാനെ ദളിത് എന്ന് വിളിച്ചതിന് യോഗി ആദിത്യനാഥിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. രാജസ്ഥാനിലെ സവര്‍ണഹിന്ദുത്വ വലതുപക്ഷ സംഘടനയായ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആദിത്യനാഥിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നാണ് ബ്രാഹ്മിണ്‍ സഭയുടെ ആരോപണം. ആദിത്യനാഥ് മൂന്ന് ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്ന് സംഘടനയുടെ പ്രസിഡന്റ് സുരേഷ് മിശ്ര നോട്ടീസില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018