National

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ ഭരണഘടനാവിരുദ്ധമെന്നാവര്‍ത്തിച്ച് സുപ്രീം കോടതി; പുനഃപരിശോധനാ ഹര്‍ജി തള്ളി, ജഡ്ജിമാരുടെ നിയമനം കൊളീജിയം തന്നെ നടത്തും

ജഡ്ജിമാരുടെ നിയമനത്തിന് ഇപ്പോഴുള്ള കൊളീജിയത്തിന് പകരം ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ (എന്‍ജെഎസി) കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച നിയമം അസാധുവായി. 2014 ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ നിയമം 2015ല്‍ തന്നെ സുപ്രീം കോടതി ഭരണഘടനാബഞ്ച് നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. എന്നാല്‍ അതിനെതിരെ ‘നാഷണല്‍ ലോയേഴ്‌സ് ക്യാമ്പെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സി ആന്‍ഡ് റിഫോംസ്’ എന്ന സംഘടന സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് നിയമം പൂര്‍ണ്ണമായും അസാധുവായത്.

എന്‍ജെഎസി എന്ന പ്രത്യേക സമിതി രൂപീകരിച്ച് ജഡ്ജിമാരുടെ നിയമനം നടത്തുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലെ ചില വ്യവസ്ഥകള്‍ നിയമവ്യവസ്ഥയുടെ അധികാരത്തിലേയ്ക്കുള്ള സര്‍ക്കാര്‍ കടന്നുകയറ്റമാണെന്ന കണ്ടെത്തിയായിരുന്നു ഭരണഘടനാബെഞ്ച് നിയമം അസാധുവാക്കിയത്. നിയമവ്യവസ്ഥയില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായും എന്‍ജെഎസിയെ വിലയിരുത്തിയിരുന്നു.

ജഡ്ജിമാരെ സംബന്ധിച്ച വിഷയമായതിനാല്‍ പുനഃപരിശോധന ഹര്‍ജിക്ക് വേണ്ടത്ര പരിഗണന നല്‍കിയാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചത്. വിധി പ്രസ്താവിച്ച് 470 ദിവസം വൈകി നല്‍കിയ ഹര്‍ജി ആ കാരണം കൊണ്ടു തന്നെ തള്ളാവുന്നതായിട്ടു കൂടി കോടതി കണക്കിലെടുത്തു.

ഹര്‍ജി വൈകിയതിന് തൃപ്തികരമായ വിശദീകരണം ഹര്‍ജിക്കാര്‍ക്ക് നല്‍കാനായില്ല, ഇക്കാരണം കൊണ്ടു തന്നെ ഹര്‍ജി തള്ളാനാവും. എന്നാല്‍, ഹര്‍ജിയും അനുബന്ധ രേഖകളും കോടതി വിശദമായി പരിശോധിച്ചു. 2015ലെ ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ല. അതിനാല്‍, ഹര്‍ജി തള്ളുകയാണ്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എന്‍ജെഎസി ആക്ടും അനുബന്ധ ഭരണഘടനാ ഭേദഗതികളും 2015 ഒക്ടോബര്‍ 16നാണ് ചീഫ്ജസ്റ്റിസായിരുന്ന ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കുര്‍, എ കെ ഗോയല്‍, ജെ ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഭൂരിപക്ഷ വിധി അസാധുവാക്കിയത്. നാലു പേര്‍ നിയമം ഭരണഘടനാവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ ജസ്റ്റിസ് ആക്ടിന്റെ നിയമസാധുത ഉയര്‍ത്തി ഭിന്നവിധി പുറപ്പെടുവിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018