National

വരുമാനം 1027 കോടി:  ബിജെപി രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടി; തെരഞ്ഞെടുപ്പ് ബോണ്ടുകളില്‍ 95 ശതമാനവും ബിജെപിക്ക് സ്വന്തം

രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി നല്‍കിയ വാര്‍ശിക കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാര്‍ട്ടിയുടെ വരുമാനം 1027 കോടി രൂപയാണ്. ആകെയുള്ള 222 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളില്‍ 95 ശതമാനവും ബിജെപിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബിജെപിക്ക് 1000 കോടിയിലേറെ വരുമാനമുണ്ടായിരുന്നു.

കോണ്‍ഗ്രസും എന്‍സിപിയും ഇതുവരെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ മായാവതിയുടെ ബിഎസ്പി. 681 കോടിരൂപയില്‍നിന്ന് വരുമാനം 717 കോടിയിലെത്തിച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 262 കോടിയില്‍നിന്ന് 291 കോടിരൂപയായും വരുമാനം ഉയര്‍ത്തി. എന്നാല്‍ സിപിഐഎമ്മിന്റെ വരുമാനം 104 കോടി മാത്രമാണ് ബിജെപിയുടെ ആകെ വരുമാനത്തിന്റെ പത്തുശതമാനം മാത്രമാണിത്. സിപിഐയുടെ വരുമാനം 1.5 കോടിരൂപയും.

അതേ സമയം നോട്ട് നിരോധനം കൊണ്ട് തെരഞ്ഞെടുപ്പില്‍ ഒഴുകുന്ന കള്ളപ്പണം തടയാനായിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ പി റാവത്ത്‌ പറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍ തുകകളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പിടിച്ചെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് 200 കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട് നിരോധനം ബാധിച്ചില്ലെന്ന് ഇത് വ്യക്തമാക്കുന്നെന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിന്’ അനുവദിച്ച അഭിമുഖത്തിലാണ് റാവത്ത് വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ ധനബില്ലായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള സംഭാവന കൂടുതല്‍ ദുരൂഹമാകാനുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങള്‍ മറികടന്ന് പല കമ്പനികളും സംഭാവന നല്‍കാന്‍ തയ്യാറാകും. ആരാണ് നല്‍കിയതെന്ന് തിരിച്ചറിയാത്തതിനാല്‍ ആര്‍ക്കും സംഭാവന നല്‍കാനാകുമെന്നും ഇത്തരം പ്രശ്‌നങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനയുടെ റിപ്പോര്‍ട്ടും ഓഡിറ്റ് വിവരങ്ങളും പരിശോധിച്ച് മുമ്പ് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കരിച്ചിട്ടില്ലെങ്കില്‍ അത് ഉടന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018