National

യുപിയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി; പൊലീസ് ഇന്‍സ്‌പെക്ടറെ കല്ലെറിഞ്ഞ് കൊന്നു  

ജില്ലയില്‍ മൂന്ന് ദിവസം നീണ്ടുനിക്കുന്ന ഇസ്ലാമിക സമ്മേളനം നടക്കുന്നതിനിടെയാണ് ആക്രമസംഭവങ്ങള്‍.  

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം രണ്ട് പേരെ കൊലപ്പെട്ടു. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്‌സറില്‍ 25 കന്നുകാലികളുടെ തോല്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ആക്രമണസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രദേശവാസികളില്‍ ഒരാളും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സംഭവസ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങുമാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന് മാരക പരുക്കേറ്റിട്ടുണ്ട്.

രാവിലെ ബുലന്ദ്‌സറില്‍ ഗ്രാമത്തിന് പുറത്ത് കാടിന് സമീപത്തായി കന്നുകാലിത്തോലുകള്‍ കണ്ടെത്തിയതിന് പിന്നാലെ തീവ്രഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ ഗോവധം നടത്തുകയാണെന്ന് ആരോപിച്ച് അക്രമം അഴിച്ചുവിട്ടു. പതിനൊന്നുമണിയോടെ വാര്‍ത്ത പുറത്തറിഞ്ഞതിനേത്തുടര്‍ണ് സംഭവ സ്ഥലത്തേക്ക് പൊലീസിനെ അയച്ചെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനൂജ് കുമാര്‍ ഝാ പറഞ്ഞു.

ചില ആളുകള്‍ മൃഗങ്ങളുടെ ശരീരവുമായി റോഡ് ഉപരോധിക്കാന്‍ ആരംഭിച്ചു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു.   
അനൂജ് കുമാര്‍ ഝാ  

ട്രാക്ടറുകളുമായി ചിന്‍ഗ്രവാത്തി പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ക്കൂട്ടം പൊലീസുകാരെ വീണ്ടും ആക്രമിക്കുകയും സ്റ്റേഷന് തീവെയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. സ്‌റ്റേഷന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെച്ചു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

400ഓളം ആളുകള്‍ കന്നുകാലിത്തോലുകളുമായി ട്രാക്ടറിലെത്തി സംഘടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. ഇന്‍സ്‌പെക്ടറുടെ തലയ്ക്ക് കല്ലിന് ഏറുകൊണ്ടു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.   
ആനന്ദ് കുമാര്‍, സീനിയര്‍ ഓഫീസര്‍  
കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിങ്  
കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിങ്  

തലയ്‌ക്കേറ്റ പരുക്കാണ് സുബോദ് കുമാറിന്റെ മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. സംഭവസമയത്ത് അക്രമികള്‍ തന്നെ പകര്‍ത്തിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാക്കള്‍ അടങ്ങുന്ന സംഘം പൊലീസിനെ കല്ലെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പശുവിനെ കശാപ്പ് ചെയ്തതിനേക്കുറിച്ചും ആള്‍ക്കൂട്ട ആക്രമണത്തേക്കുറിച്ചും അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷാവലയത്തിലാണ് പ്രദേശം. അഞ്ച് കമ്പനി ദ്രുത കര്‍മ്മ സേനയും ആറ് കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018