National

‘രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, ഇന്ത്യയിലെ ഒരു നേതാവിനെയും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല’; രാജീവ് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് എല്‍ടിടിഇ

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എല്‍ടിടിഇ. സംഘടനയിലെ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമവിഭാഗം പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് എല്‍ടിടിഇ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തില്‍ പങ്കില്ലെന്ന് പലപ്പോഴായി തെളിവുകള്‍ സഹിതം നിരത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പ്രസതാവനയില്‍ പറയുന്നു.

ഇത്തരം അപകീര്‍ത്തിപരമായ ആരോപണങ്ങള്‍മൂലം വര്‍ഷങ്ങളായി അരക്ഷിതത്വത്തിലാഴ്ന്നിരിക്കുകയാണ് തമിഴ് ജനത. നിരവധിപ്പേര്‍ക്ക് നാടുവിടേണ്ടിവന്നു. മുള്ളിവൈക്കലില്‍ കൊല്ലപ്പെട്ട ഒന്നരലക്ഷം പേര്‍ക്ക് രാജീവ് ഗാന്ധിയുടെ ജീവന്റെയത്ര വിലയില്ലെന്ന പ്രചരണമുണ്ടായെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ ഒരു നേതൃത്വത്തിനെതിരെയോ ഇന്ത്യയെയോ ആക്രമിക്കാന്‍ എല്‍ടിടിഇക്ക് പദ്ധതിയുണ്ടായിരുന്നില്ല. ശ്രീലങ്കക്കാരല്ലാത്ത ആര്‍ക്കുമെതിരെ തോക്കുയര്‍ത്തിയിട്ടില്ല. ശ്രീലങ്കക്കാരല്ലാത്ത ആരെയും ആക്രമിക്കാനും ഉദ്ദേശിച്ചിട്ടില്ല. ഇന്ത്യയിലെ ഒരു നേതാവിനെയും ആക്രമിക്കാന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും എല്‍ടിടിഇ വിശദമാക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധം തകര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധി വധമെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഇക്കാര്യത്തില്‍ എല്‍ടിടിഇയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും തങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രതിരോധങ്ങള്‍ പിന്‍വലിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.സ്വാതന്ത്രത്തിന്റെ ജീവവായു ശ്വസിക്കാന്‍ തങ്ങളുടെ ജനങ്ങളെയും അനുവദിക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018