National

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ചോദ്യകടലാസ് ചോര്‍ത്തി വിറ്റു; ഗുജറാത്ത് ബിജെപി നേതാക്കള്‍ അറസ്റ്റില്‍; പരീക്ഷ റദ്ദാക്കി 

ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ബിജെപി നേതാക്കളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യ കടലാസ് ചോര്‍ന്നെന്ന് മനസിലായതിനെ തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരിക്ഷ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നാണ് കടലാസ് ചോര്‍ന്നതെന്നും ചോര്‍ത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രാഥമിക അന്വേണത്തിനു ശേഷം പൊലീസ് പറഞ്ഞു.

ബിജെപി നേതാക്കളായ മന്‍ഹര്‍ റാഞ്ചോത് ഭായി പട്ടേല്‍, മുകേഷ് മുല്‍ജി എന്നിവരും യാഷ്പല്‍സിംഹ ജസ്വന്ത് സോലങ്കി, രുപാല്‍ ശര്‍മ, പൊലീസ് ഓഫീസര്‍ പിവി പട്ടേല്‍ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം രണ്ട് നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വ്യക്താവ് പറഞ്ഞു.

റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം കൂടിയായ എസ്പി വീരേന്ദ്ര സിംഗ് യാദവിനാണ് അന്വേഷണ ചുമതല. നവംബര്‍ 29, 30 തീയതികളില്‍ യാശ്പാലിന് ഡല്‍ഹിയില്‍ നിന്ന് ചോദ്യകടലാസ് ലഭിക്കുകയും നവംബര്‍ 30 ന് ഇതുമായി വഡോധരയിലേക്ക് വന്നുവെന്നും എസ്പി പറഞ്ഞു.

ചോദ്യപേപ്പര്‍ ലഭിച്ച രുപാല്‍ ശര്‍മ ഉത്തരകടലാസ് തയ്യാറാക്കുകയും അത് തന്റെ ഹോസ്റ്റലില്‍ വില്‍പ്പന ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. പരീക്ഷ നടക്കുന്ന ദിവസം രാവിലെ നിരവധി പേര്‍ ഉത്തരങ്ങള്‍ വാങ്ങാനായി ഹോസ്റ്റലില്‍ എത്തിയിരുന്നു. ആരോപണ വിധേയനായ പൊലീസ് ഓഫീസര്‍ പട്ടേല്‍ തന്റെ രണ്ട് കുടുംബക്കാര്‍ക്ക് ഉത്തര കടലാസ് നല്‍കി. മുകേഷ് ചൗധരിയും ഇതുപോലെ മറ്റ് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസ് നല്‍കിയതായും എഫ്‌ഐആറില്‍ പറയുന്നു.

എട്ടേമുക്കാല്‍ ലക്ഷം മത്സരാര്‍ത്ഥികളാണ് ഞായറാഴ്ച നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാനിരുന്നത്. 2440 പരീക്ഷ കേന്ദ്രങ്ങളിലായി 29,000 ക്ലാസ് മുറികളാണ് ഇതിനായി ഒരുക്കിയിരുന്നത്. ചോദ്യകടലാസ് ചോര്‍ന്നതായി മനസിലായതോടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ റദ്ദാക്കുകയായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018