National

കപ്പല്‍ നിര്‍മാണ കരാര്‍ സമയത്ത് പൂര്‍ത്തിയാക്കിയില്ല; റിലയന്‍സിനെതിരെ നാവികസേനാ നടപടി; ബാങ്ക് ഗ്യാരണ്ടി ഈടാക്കി

റാഫേല്‍ യുദ്ധവിമാന കരാറില്‍ പങ്കാളിയായ വിവാദത്തിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കെതിരെ നടപടിയുമായി നാവികസേന. തീരനരീക്ഷണത്തിനുള്ള 5 കപ്പലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നാവികസേനയുമയി റിലയന്‍സ് ഏര്‍പ്പെട്ടിരുന്ന കരാര്‍ പൂര്‍ത്തിയാക്കുന്നത് വൈകിയതിനാല്‍ കമ്പനി സമര്‍പ്പിച്ചിരുന്ന ബാങ്ക് ഗ്യാരണ്ടി നാവികസേന ഈടാക്കി.

റിലയന്‍സുമായുള്ള കരാര്‍ ഔദ്യോഗികമായി റദ്ദാക്കിയില്ലെങ്കിലും പദ്ധതി വൈകുന്ന സാഹചര്യത്തില്‍ കരാര്‍ പരിശോധിച്ച് വരികയാണെന്നും ഒരു കമ്പനിയോടും പ്രത്യേക താല്‍പര്യമില്ലെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കിയിട്ടുണ്ട്.

2011ലായിരുന്നു 2500 കോടി രൂപയുടെ കപ്പല്‍ നിര്‍മാണ കരാര്‍ പിപവാവ് ഡിഫന്‍സിന് നല്‍കിയത്. എന്നാല്‍ ഈ കമ്പനി പിന്നീട് റിലയന്‍സ് ഏറ്റെടുക്കുകയായിരുന്നു. കരാറനുസരിച്ച് 2015ല്‍ ആദ്യ കപ്പല്‍ കൈമാറ്റം നടത്തണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു കപ്പല്‍ കൈമാറ്റം നടത്തിയത്. ഇതാണ് റിലയന്‍സ് നല്‍കിയ ഗ്യാരണ്ടി പണമാക്കാന്‍ കാരണം.

റിലയന്‍സിന് റാഫേല്‍ കരാറിലടക്കം പങ്കാളിയാകാന്‍ ആവശ്യമായ യോഗ്യതയും പ്രവര്‍ത്തി പരിചയവുമില്ലെന്ന ആരോപണങ്ങള്‍ പ്രതിക്ഷം ഉന്നയിച്ചുകൊണ്ടിരിക്കെയാണ് നാവികസേനയുടെ നടപടി.റാഫേല്‍ ഇടപാട് മോഡിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കാനുള്ള കരാറിലാണ് മോഡി ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ ദാസോ റിലയന്‍സ് ഡിഫന്‍സിന് കൈമാറിക്കഴിഞ്ഞെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018