National

യുപിയില്‍ സംഘ്പരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കൊലക്കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍; ആസൂത്രിതമെന്ന് ആരോപണം; കൊല്ലപ്പെട്ടത് മുന്‍ സൈനികന്റെ വെടിയേറ്റെന്ന് സൂചന 

സുബോധ് കുമാര്‍ സിങ്
സുബോധ് കുമാര്‍ സിങ്

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. യുപിയിലെ ബുലന്ദ്സറില്‍ 25 കന്നുകാലികളുടെ തോല്‍ കണ്ടെത്തിയതിനേത്തുടര്‍ന്നുണ്ടായ കലാപത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.

ബീഫ് കൈവശംവെച്ചാന്നാരോപിച്ച് ദാദ്രിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം ആദ്യം അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ലാബില്‍ എത്തിച്ചതും സുബോധ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലായിരുന്നു വീട്ടിലുണ്ടായിരുന്നത് ആടിന്റെ മാംസമാണെന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കവെ, സുബോധ് കുമാറിനെ വരാണസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കലാപത്തിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, ഇദ്ദേഹം വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സുബോധ് കുമാറിന്റെ ഇടത് കണ്ണിന് മുകളില്‍ വെടിയേറ്റെന്നും വെടിയുണ്ട തലയോട്ടിക്ക് മാരക പരിക്കേല്‍പ്പിച്ചെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇതിനിടെ, സുബോധിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം നടന്ന സ്ഥലത്തിനടുത്തുള്ള പ്രദേശത്തുനിന്നുള്ളയാളാണ് ഇയാളെന്നാണ് വിവരം.

സുബോധ് കുമാറിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബുലന്ദ്സര്‍ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.

ബുലന്ദ്സറില്‍ ഗ്രാമത്തിന് പുറത്ത് കാടിന് സമീപത്തായി കന്നുകാലിത്തോലുകള്‍ കണ്ടെത്തിയതിന് പിന്നാലെ തീവ്രഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ ഗോവധം നടത്തുകയാണെന്ന് ആരോപിച്ച് അക്രമം അഴിച്ചുവിട്ടു. ട്രാക്ടറുകളുമായി ചിന്‍ഗ്രവാത്തി പൊലീസ് സ്റ്റേഷനിലെത്തിയ ആള്‍ക്കൂട്ടം പൊലീസുകാരെ ആക്രമിക്കുകയും സ്റ്റേഷന് തീവെയ്ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെച്ചു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018