National

ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത് ബാഹ്യ സ്വാധീനങ്ങള്‍ക്കു വഴങ്ങിയെന്ന് കുര്യന്‍ ജോസഫ്; അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് 

 കുര്യന്‍ ജോസഫ്
കുര്യന്‍ ജോസഫ്

കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നതെന്ന് ബാഹ്യസ്വാധീനത്തിനു വഴങ്ങിയാണെന്നും അദ്ദേഹത്തെ മറ്റാരോ നിയന്ത്രിച്ചിരുന്നതായും കുര്യന്‍ ജോസഫ് പിടിഐയോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിച്ചിരുന്നത് ചില ബാഹ്യസ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ്. പുറത്തുനിന്നാരോ അദ്ദേഹത്തെ റിമോട്ട് കണ്‍ട്രോളിലെന്ന പോലെ നിയന്ത്രിച്ചിരുന്നു. നീതി നിര്‍വഹണത്തില്‍ പോലും ആ ബാഹ്യ സ്വാധീനം പ്രകടമായിരുന്നു.
കുര്യന്‍ ജോസഫ്

ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍ എന്നിവരാണ് മറ്റുള്ളവര്‍.

ബാഹ്യസ്വാധീനത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തിനു മുമ്പുതന്നെ ദീപക് മിശ്രയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തനിക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരുടെയെല്ലാം കാഴ്ചപ്പാട് ഇതായിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം ദീപക് മിശ്രയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ കീഴിലും സുപ്രീംകോടതിയുടെ പ്രവര്‍ത്തനം നന്നാവുന്നുണ്ടെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.അതേസമയം, ബാഹ്യശക്തി ആരാണെന്നും ഏതൊക്കെ കേസുകളിലാണ് സ്വാധീനമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

കുര്യന്‍ ജോസഫിന്റെ പ്രസ്താവനയില്‍ അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ജുഡീഷ്യറിയിലുള്ള ഇടപെടലുകളെക്കുറിച്ച് പാര്‍ലമെന്റ്, ജുഡീഷ്യല്‍ സമിതികള്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ഇന്ത്യയുടെ സ്വതന്ത്ര ജുഡീഷ്യല്‍ സംവിധാനത്തില്‍ രാഷ്ട്രീയ ഇടപെടലുകളാണിപ്പോള്‍ നടക്കുന്നത്. ഇതിനുള്ള തെളിവുകള്‍ പുറത്തുവന്നെന്നും മോഡി സര്‍ക്കാരിന്റെ കാലത്ത് ജഡ്ജി നിയമനത്തിലുള്‍പ്പെടെ രാഷ്ട്രീയ ഇടപെടല്‍ നടന്നെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018