National

മോഡി മുഖ്യമന്ത്രിയായ കാലത്തെ 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സുപ്രീം കോടതി; റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണം ഉടന്‍ അറിയിക്കണം

ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലുണ്ടായ 22 വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ സുപ്രീംകോടതി. സുപ്രീംകോടതി തന്നെ നിയോഗിച്ച സമിതി നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ കഴിയില്ലെങ്കില്‍, അതിനുള്ള കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കി.

കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജികള്‍ വര്‍ഷങ്ങളായി മാറ്റി വയ്ക്കുകയാണെന്നും അതില്‍ ഉടന്‍ വിശദമായ വാദംകേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു.

ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഒരോ തവണയും മാറ്റിവച്ച, വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ പരിഗണിച്ചില്ലെങ്കില്‍, പിന്നെ എപ്പോഴാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുക?
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസും പ്രമുഖ ഗാനരചയിതാവും കവിയുമായ ജാവേദ്അക്തറുമാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

2012ല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ജഡ്ജി എച്ച് എസ് ബേദി അധ്യക്ഷനായി സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ കഴിയില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. ഈ വര്‍ഷമാദ്യം വിദഗ്ധസമിതി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പകര്‍പ്പ് കൈമാറാന്‍ ഒരുകാരണവശാലും ഉത്തരവിടരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മെഹ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ എന്തുകൊണ്ട് കൈമാറരുതെന്ന് വിശദീകരിക്കാന്‍ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടപ്പോള്‍ കാരണങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കേസ് ഈ മാസം 12നു തന്നെ പരിഗണിക്കുമെന്നും അതിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ സഞ്ജയ്കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

2003-2006 കാലയളവില്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെല്ലാം തൊഴില്‍തേടി മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഗുജറാത്തിലേക്ക് എത്തിയവരായിരുന്നു. 22 നും 37നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് ഭീകരരെന്ന് മുദ്രകുത്തി വകവരുത്തിയത്. ഇവ സിബിഐയോ എസ്‌ഐടിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2007ലാണ് ബി ജി വര്‍ഗീസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018