നാഷണല്‍ ഹെറാള്‍ഡ് പത്രം ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി. നടപടി പാടില്ലെന്ന് ഉത്തരവിട്ട കോടതി കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടര്‍വാദം കേള്‍ക്കുന്നതിന് കേസ് ജനുവരി എട്ടിലേക്ക് മാറ്റി.
ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2011-'12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിന് എതിരെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഈ കാലയളവിലെ നികുതി സംസബന്ധിച്ച് പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന മൂവരുടെയും ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഇക്കാലയളവിലെ നികുതി സംബന്ധിച്ച് ആദായനികുതി വകുപ്പിന് കണക്കെടുപ്പുകള്‍ നടത്താമെന്നും എന്നാല്‍ നടപടികള്‍ പാടില്ലെന്നുമാണ് കോടതി ഉത്തരവ്.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം. പത്രം ഏറ്റെടുത്ത വര്‍ഷത്തെ വരുമാനം സംബന്ധിച്ച് സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.
സോണിയ, രാഹുല്‍ എന്നിവരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, മാധ്യമപ്രവര്ത്തകന് സുമന് ധൂബേ, സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ, ഓസ്കര് ഫെര്‍ണാണ്ടസ് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ പദവി വഹിച്ചിരുന്നുവെന്ന കാര്യം രാഹുല്‍ ഗാന്ധി മറച്ചുവെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 2011-12 വര്‍ഷത്തെ ആദായനികുതി ഇരുവരും സമര്‍പ്പിച്ചിട്ടില്ലെന്നും നികുതി ഇളവിന് അര്‍ഹരല്ലെന്നും ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു.