National

ദുരൂഹതയില്‍ ബുലന്ദ്സര്‍ കൊലപാതകം: ഗോവധമെന്ന് പരാതി നല്‍കിയത് ഒന്നാം പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ്; നാല് പേര്‍ കസ്റ്റഡിയില്‍  

കൊല്ലപ്പെട്ട സുബോദ്കുമാര്‍ 
കൊല്ലപ്പെട്ട സുബോദ്കുമാര്‍ 
സംഘര്‍ഷം തടുക്കാനായി എത്തിയ സുബോധ്കുമാറിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും പിന്നീട് വെടിയേറ്റുമരിച്ചു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്‌സറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ്കുമാര്‍ കൊലപ്പെട്ട കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഒന്നാം പ്രതിയായ യോഗേഷ് രാജ് ബജ്‌റംഗദള്‍ ജില്ലാ നേതാവാണ്. ഇയാള്‍ തന്നെയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് കണ്ടുവെന്ന പരാതിയും പൊലീസിന് നല്‍കിയത്. ഇയാള്‍ക്ക് പുറമേ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയ 28 പേരും ബിജെപി, വിഎച്ച്പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ്.

തിരിച്ചറിയാത്ത 60 പേരെയും എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ആറ് പേര്‍ പശുവിനെ അറക്കുന്നത് കണ്ടുവെന്നും തങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് യോഗേഷ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങളെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ തഹസില്‍ദാര്‍ രാജ്കുമാര്‍ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് സംഭവമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യമനുസരിച്ച് കശാപ്പുകാരോ നാട്ടുകാരോ ഇങ്ങനെ ചെയ്യില്ലെന്നും ദൂരെ നിന്നുപോലും കാണാവുന്ന സ്ഥലമാണിതെന്നും തഹസില്‍ദാര്‍ പറയുന്നു. തലേദിവസം രാത്രി വരെ ഇങ്ങനെയൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സ്ഥലവാസികളും സ്ഥിരീകരിച്ചു.

സംഭവത്തിന് ശേഷം തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ഈ അവശിഷ്ടങ്ങള്‍ ട്രാക്റ്ററില്‍ കയറ്റി ബുലന്ദ്‌സറില്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ തമ്പടിച്ചതിനോട് ചേര്‍ന്ന് മുസ്ലീം പളളിയുണ്ടെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പത്ത് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന 'ഇജ്‌തെമാഅ' നടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധമുണ്ടായത്.

സംഘര്‍ഷം തടുക്കാനായി എത്തിയ സുബോധ്കുമാറിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും പിന്നീട് വെടിയേറ്റുമരിച്ചു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇടത് പുരികത്തിന് സമീപം തുളച്ചുകയറിയ വെടിയുണ്ടയില്‍ തലയോട്ടി തകര്‍ന്ന് മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നത്. വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷമുണ്ടായപ്പോള്‍ സുബോധ് കുമാര്‍ മറ്റ് പൊലീസുകാരില്‍ നിന്ന് എങ്ങനെ ഒറ്റപ്പെട്ടുവെന്ന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ബീഫ് കൈവശം വെച്ചാന്നാരോപിച്ച് ദാദ്രിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം ആദ്യം അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ലാബില്‍ എത്തിച്ചതും സുബോധ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലായിരുന്നു വീട്ടിലുണ്ടായിരുന്നത് ആടിന്റെ മാംസമാണെന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കവെ, സുബോധ് കുമാറിനെ വരാണസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018