National

‘ജീപ്പുപേക്ഷിച്ച് ഓടേണ്ടി വന്നു’; സുബോധ് സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ അക്രമികള്‍ അനുവദിച്ചില്ലെന്ന് പൊലീസ് ഡ്രൈവര്‍  

സുബോധ് കുമാര്‍ സിങ്  
സുബോധ് കുമാര്‍ സിങ്  
യുപിയില്‍ സംഘ്പരിവാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ സുബോധ് കുമാര്‍ സിങ്ങിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തേക്കുറിച്ച് ഡ്രൈവര്‍.

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ അക്രമികള്‍ അനുവദിച്ചില്ലെന്ന് പൊലീസ് ഡ്രൈവര്‍ രാം അഷ്രയ്. സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചെന്നും ജീപ്പുപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടി വന്നെന്നും രാം പറഞ്ഞു.

ഒരു മതിലിനോട് ചേര്‍ന്ന് എന്റെ മേലുദ്യോഗസ്ഥന്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ എടുത്തുയര്‍ത്തി പൊലീസ് ജീപ്പില്‍ ഇരുത്തി. പക്ഷെ വണ്ടി മുന്നോട്ട് എടുത്തപ്പോഴേക്കും ഒരു കൂട്ടം ആളുകള്‍ ജീപ്പിന് നേരെ കല്ലെറിഞ്ഞു. വെടിവെയ്ക്കാനാരംഭിച്ചു. എന്റെ ജീവന്‍ രക്ഷിക്കാന്‍ ജീപ്പ് ഉപേക്ഷിച്ച് ഓടേണ്ടി വന്നു.   
രാം അഷ്രയ്  

രണ്ട് തവണയാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. അവര്‍ ആക്രോശിക്കുകയും ഞങ്ങളെ മര്‍ദ്ദിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്നും രാം കൂട്ടിച്ചേര്‍ത്തു.

തലയ്ക്ക് വെടിയേറ്റാണ് സുബോധ് കുമാര്‍ മരിച്ചതെന്ന് എക്‌സ്‌റേയില്‍ വ്യക്തമാണെന്ന് യുപി പൊലീസ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം അഖ്‌ലാക്കിനെ അടിച്ചുകൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിന്റെ അന്വേഷണത്തില്‍ ചില പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഘ്പരിവാര്‍ കലാപം സൃഷ്ടിച്ചതിന് പിന്നില്‍ ഇദ്ദേഹത്തെ കൊല്ലപ്പെടുത്തുക എന്ന ഉദ്ദേശം കൂടിയുണ്ടെന്നാണ് സൂചന.

സുബോധ് കുമാര്‍ കൊലപ്പെട്ട കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഒന്നാം പ്രതിയായ യോഗേഷ് രാജ് ബജ്റംഗദള്‍ ജില്ലാ നേതാവാണ്. ഇയാള്‍ തന്നെയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് കണ്ടുവെന്ന പരാതിയും പൊലീസിന് നല്‍കിയത്. ഇയാള്‍ക്ക് പുറമേ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയ 28 പേരും ബിജെപി, വിഎച്ച്പി, ബജ്റംഗദള്‍ പ്രവര്‍ത്തകരാണ്. തിരിച്ചറിയാത്ത 60 പേരെയും എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018