National

ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് സയന്‍സ് ലാബില്‍ പൊട്ടിത്തെറി; ശാസ്ത്രജ്ഞന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക് 

ബംഗലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് സയന്‍സ് റിസേര്‍ച്ച് ലാബിലുണ്ടായ പൊട്ടിത്തെറിയില്‍ ശാസ്ത്രജ്ഞന്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്. ഹൈപ്പര്‍സോണിക്ക് ഷോക്ക് വേവ് ലബോറട്ടറിയില്‍ പരീക്ഷണം നടന്ന് കൊണ്ടിരിക്കെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മൈസൂര്‍ സ്വദേശിയായ മനോജ് 31 വയസ് മരിച്ചത്.

സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനത്തിലെ നാല് ടെക്‌നിഷ്യന്‍മാര്‍ ഐഐഎസ് ലബോര്‍ട്ടറിയില്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഉച്ചയ്ക്ക് 2:30 നോടുത്താണ് അപകടം. മനോജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

പൊട്ടിത്തെറിയുണ്ടായത് ഐഐഎസ് എയറോ ഡൈനാമിക്ക് ലബോറട്ടറിക്ക് കീഴില്‍ ഹൈപ്പര്‍സോണിക്ക് ഷോക്ക് വേവ് പരീക്ഷണം നടക്കുന്ന സമയത്താണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫര്‍ ജി ജഗദീഷ് പറഞ്ഞു.

സൂപ്പര്‍വെയര്‍ ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തങ്ങളുടെ റിസേര്‍ച്ച് ആവശ്യത്തിനായി ലബോറട്ടറി ഉപയോഗിക്കുന്നതിന് ഐഐഎസുമായി കാരാര്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയിലെ ശാസ്ത്രജ്ഞരും ടെക്‌നിഷ്യന്‍മാരും ഐഐഎസ് എയറോ ഡൈനാമിക്ക് ലബോറട്ടറിയില്‍ എത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് നിരഞ്ജന്‍ രാജ് വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018