National

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി: ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു. ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെടും. ഇയാളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

ദുബായില്‍ ഇന്റര്‍പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേല്‍ വാദിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളി. മിഷേല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനു പിന്നാലെ ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം.

2010ല്‍ പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ ഒപ്പുവെച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃ കമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് പണം വെട്ടിച്ചെന്നാണ് ആരോപണം.

ഇന്ത്യ നല്‍കിയ അപേക്ഷ പരിഗണിച്ച് മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ യുഎഇ പരമോന്നതകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും കൈമാറ്റത്തിനു യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ അനുമതികൂടി വേണ്ടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018