National

ബുലന്ദ്സര്‍ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചന, തുറന്നടിച്ച് യുപി മന്ത്രി; അക്രമികളുടെ പശുകടത്ത് പരാതി മുസ്ലീം കുട്ടികള്‍ക്കെതിരെ 

ബുലന്ദ്‌സര്‍ ആക്രമണത്തിന് പിന്നിലെ ബജ്‌റംഗ്ദള്‍ ഗൂഢാലോചനക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പശു കടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത് സമീപ ഗ്രാമത്തിലെ പ്രായ പൂര്‍ത്തിയാകാത്ത മുസ്ലീം കുട്ടികളുടെ പേരില്‍. അക്രമമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കകമാണ് പശുവിനെ കടത്തുന്നത് കണ്ടെുവെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പരാതി നല്‍കിയത്.

മാധവ് ഗ്രാമത്തിനടുത്ത് ഏഴ് പേര്‍ ചേര്‍ന്ന പശുവിനെ കടത്തുന്നത് കണ്ടെന്നായിരുന്നു പാരതി. അവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ടായിരുന്നു.ഇതു പ്രകാരം മാധവ് ഗ്രാമത്തിലെത്തിയ പൊലീസിന് പരാതിയില്‍ പറയുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരാതിയിലെ പേരുകാരില്‍ രണ്ടുപേര്‍ പത്ത് വര്‍ഷം മുന്‍പ് തന്നെ ഗ്രാമത്തില്‍ നിന്നും പോയവരാണെന്നും രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും ഗ്രാമവാസികള്‍ പൊലീസിനെ അറിയ്യിച്ചു. മറ്റു പേരുളള ആരും ഗ്രാമത്തിലില്ല. തുടര്‍ന്ന് പൊലീസ് കുട്ടികളെയും കൊണ്ട് രക്ഷിതാക്കളോട് പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്റ്റേഷനിലെത്തി കുറെ നേരം പൊലീസുകാര്‍ ഒന്നും ചോദിച്ചില്ല, കുറെ നേരം ഞങ്ങളെ നോക്കിയിരുന്നുവെന്ന് കേസെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നുന്നു. പിന്നീട് അക്രമത്തെ കുറിച്ച് എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു, ഗ്രാമത്തിലുളളവര്‍ക്ക് അറിയുന്നതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും അറിയുമായിരുന്നില്ല. വീട്ടിലേക്ക് പോകട്ടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് ചായ തരികയും പൊയ്‌ക്കോളാന്‍ പറയുകയും ചെയ്തു. ബുലന്ദ്‌സര്‍ അക്രമത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മുഖ്യപ്രതി ബജ്‌റങ്ദള്‍ ജില്ല കണ്‍വീനര്‍ യോഗേഷ് രാജാണു പശുഹത്യ സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയത്.
ഓം പ്രകാശ് രാജ്ബര്‍ 
ഓം പ്രകാശ് രാജ്ബര്‍ 

ബുലന്ദ്‌സര്‍ ആക്രമണം തീവ്ര ഹിന്ദു സംഘടനകളായ വിഎച്ച്പി, ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് എന്നീ കക്ഷികളുടെ ഗൂഢാലോചനയാണെന്ന് യുപി മന്ത്രി ഓം പ്രകാശ് രാജ്ബറിന്റെ വാക്കുകളും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. ബിജെപി നേതാക്കളുടെ പേരും പൊലീസ് പറയുന്നുണ്ടെന്നും, മുസ്ലീം സമ്മേളനം നടന്ന ദിവസം തന്നെ പ്രതിഷേധം ഉണ്ടായതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സഖ്യകക്ഷി മന്ത്രിയായ രാജ്ബര്‍ നേരത്തെയും യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരങ്ങളുടെ പേരു മാറ്റുന്നതിനെതിരെ ആദ്യം രംഗത്ത് വന്നതും ഇദ്ദേഹമായിരുന്നു. യോഗി ഭരണത്തില്‍ അഴിമതി വര്‍ദ്ദിച്ചിരിക്കുകയാണെന്ന് രാജ്ബറിന്റെ വാക്കുകളും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ബുലന്ദസറില്‍ മുസ്ലീം സമ്മേളനം നടക്കുമ്പോള്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തിയതെന്നാണ് പൊലീസിന്റെയും പ്രാഥമിക കണ്ടെത്തല്‍.

ബുലന്ദ്സര്‍ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചന, തുറന്നടിച്ച് യുപി മന്ത്രി; അക്രമികളുടെ പശുകടത്ത് പരാതി മുസ്ലീം കുട്ടികള്‍ക്കെതിരെ 

ബുലന്ദ്‌സര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ജനക്കൂട്ടമാണു വ്യാപക അക്രമം അഴിച്ചുവിട്ടത്. അടുത്ത വനത്തില്‍ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ലെന്നാരോപിച്ചായിരുന്നു ഇത്. പ്രദേശത്തെ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സുബോധ്കുമാര്‍ അക്രമികളുടെ വെടിയേറ്റാണു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു പുരികത്തിനു താഴെയാണു വെടിയേറ്റത്.

സംഘര്‍ഷത്തിനിടെ സുബോധിനു കല്ലേറില്‍ തലയ്ക്കു പരുക്കേറ്റു. കാറില്‍ കയറി പോകാനൊരുങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിച്ചു. ഇതോടെ താന്‍ ഓടി രക്ഷപ്പെട്ടെന്നു ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് കേസ് അന്വേഷിച്ച് സുബോധ് കുമാറിനെ അക്രമികള്‍ ലക്ഷ്യംവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കല്ലേറില്‍ പരിക്കേറ്റ സുബോധ് കുമാറിനെ കൊണ്ടു പോകുന്ന വാഹനം പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018