National

ബുലന്ദ്‌സര്‍ പൊലീസുകാരന്റെ കൊലപാതകത്തില്‍ മൗനം; പശു കടത്തിനെതിരെ കര്‍ശന നടപടി എടുക്കാന്‍ യോഗിയുടെ നിര്‍ദേശം 

ബുലന്ദ്സർ ആക്രമണത്തിന് പിന്നാലെ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പശു കടത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചാണ് പശുക്കളെ കശാപ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യുപി മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്.

ബുലന്ദ്സർ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിര്‍ബന്ധമായും സമയബന്ധിതമായി അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

പശുകടത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നുമാണ് യുപി മുഖ്യമന്ത്രിയുടെ നിര്‍ദേശം.

സംസ്ഥാനത്ത് പശു കടത്ത് നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും, ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. അനധികൃത കശാപു ശാലകള്‍ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.

അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ് തലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉയരുന്നതിനിടെയാണ് അക്രമത്തെ കുറിച്ച് മൗനം പാലിച്ച് പശു കടത്തിനെ കുറിച്ച് അന്വേഷിക്കാൻ യോഗി ആദ്യത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്.

അക്രമത്തിന് നേതൃത്വം നൽകിയവരുടെ പരാതിയിൽ പശുകടത്തിന് ബുലന്ദസറിന് സമീപഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത മുസ്ലീം കുട്ടികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴു പേർക്കെതിരെ നൽകിയ പരാതിയിൽ പെട്ട ആരും ഗ്രാമത്തിലില്ലാത്ത സാഹചര്യത്തിലാണ് പരാതിയിലെ പേരുകാരായ രണ്ടു കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തത്.

ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. സുബോധ് കുമാറിന്റെ സഹോദരിയടക്കമുളളവർ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. 2015-ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്റെപേരില്‍ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാർ. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു.

സയ്‌ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണ് ബുലന്ദ്സറിൽ ആക്രമണത്തിന് നേതൃത്വം നൽകിയത്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018