National

ബാബ്‌റി മസ്ജിദിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് അടിത്തറ പാകിയത് രാമായണം പരമ്പര, വിമര്‍ശനവുമായി ആനന്ദ് പട്‌വര്‍ധന്‍ 

നോട്ടുനിരോധനം പോലുള്ള പരാജയപ്പെട്ട സാമ്പത്തിക നയങ്ങള്‍ മറയ്ക്കാനാണ് സംഘ് പരിവാര്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഹഫ് പോസ്റ്റ് ഇന്ത്യയ്ക്ക്നല്‍കിയ അഭിമുഖത്തിലാണ് 'രാം കെ നാം' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയോധ്യ വിഷയം ഉയര്‍ന്ന് വരുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കിയത്.

സംഘപരിവാര്‍ അല്ലെങ്കില്‍ ഹിന്ദുത്വ കുടുബങ്ങള്‍ ഒരിക്കലും മതാത്മകമായുള്ള ഒന്നല്ല. ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌രംഗ് ദള്‍, ശിവസേന, സനാതന്‍ സനസ്ഥ, വിവിധ ധര്‍മ്മ സന്‍സാത് എന്നിവയെല്ലാം മതത്തിന്റെ ചിഹ്നം കാണിക്കുന്ന രാഷ്ട്രീയ മൃഗങ്ങള്‍ മാത്രമാണ്. തെരഞ്ഞടുപ്പ് സമയത്ത് സടകുടഞ്ഞ് എണീക്കുകയാണ് ഇവരുടെ രീതി. ഇത് അനന്തമായി നീണ്ടുനില്‍ക്കുകയൊന്നുമില്ല. 2014 തെരഞ്ഞെടുപ്പില്‍ ഈ കാര്യത്തില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസിനെതിരെ അഴിമതിയാരോപണമായിരുന്നു പരക്കെ വ്യാപിച്ചത്. ഒരുവശത്ത് അണ്ണാ ഹസാരയും ആംആദ്മിയും മറുവശത്ത് ആര്‍എസ്എസും അത് നന്നായി ഉപയോഗിച്ചു. അന്ന് ഹിന്ദുത്വ ഗ്രൂപ്പിന് രാമക്ഷേത്രം ഒരു ആവശ്യമായി തോന്നിയിരുന്നേ ഇല്ല. അധികാരത്തില്‍ എത്താന്‍ വികസനം എന്ന വാക്ക് അന്ന് ധാരാളം മതിയായിരുന്നു.

അഴിമതി ഇന്ന് ഒരു കലയാണ്. പുതിയതായി നിര്‍മ്മിക്കുന്ന നിയമങ്ങളുടേയും ഓര്‍ഡിനന്‍സിന്റേയും സഹായത്തോടെയാണ് അത് നിര്‍വഹിച്ച് പോരുന്നത്. അധികാരത്തിന്റേയും മൂലധനത്തിന്റേയും ചങ്ങാതിയായി ആ നിയമങ്ങളങ്ങനെ നിലകൊള്ളുന്നു. 
ആനന്ദ് പട്‌വര്‍ധന്‍

1990 ല്‍ ബാബറി മസ്ജിദിനെതിരെ ആദ്യ ആക്രമണമുണ്ടാകുമ്പോള്‍ ആളുകള്‍ക്കത് താരതമ്യേന പുതിയകഥയായിരുന്നു. പക്ഷെ ഹിന്ദുത്വയ്ക്കുവേണ്ടിയുള്ള അടിത്തറ ദൂരദര്‍ശന്‍ വഴി ‘രാമയണ’ എന്ന ടിവി സീരിയലിന്റെ രൂപത്തില്‍ എത്തിയിരുന്നു. ആളുകള്‍ക്ക് ഇതിന്റെ പുറകില്‍ എന്തെങ്കിലും ഉണ്ടെന്നോ, എല്ലാവരുടേയും ഹൃദയത്തിലേക്ക് ആഴത്തില്‍ പതിച്ചതെന്തന്നോ മനസിലായില്ല. പിന്നീട് പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിന് വിശ്വാസത്തിന്റെ പേരില്‍ വലിയ സ്വീകര്യത ലഭിച്ചു. ഇന്ന് അത് ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. നുണപ്രചാരണം ഒരു കലയെന്ന രീതിയിലാണ് സംഘ് പരിവാര്‍ അത് നടത്തി പോരുന്നത്.

ബാബ്‌റി മസ്ജിദിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് അടിത്തറ പാകിയത് രാമായണം  പരമ്പര, വിമര്‍ശനവുമായി ആനന്ദ് പട്‌വര്‍ധന്‍ 

നുണപ്രചാരണം ഒരു കലയെന്ന രീതിയിലാണ് സംഘ് പരിവാര്‍ അത് നടത്തി പോരുന്നത്.

. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടക്കം മുതല്‍ പിന്തുടരുന്ന ആളാണ് പട് വര്‍ധന്‍. അദ്വാനിയുടെ രഥയാത്രയടക്കം പിന്‍തുടര്‍ന്ന് മാസങ്ങളോളം ഷൂട്ട് ചെയ്താണ് രാം കെ നാം എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018