National

നൂറ്റിയേഴ് വയസുള്ള യൂട്യൂബര്‍, മസ്തനാമ്മ വിടപറഞ്ഞു; ഗ്രാമപ്രദേശത്ത് അടുപ്പ് കൂട്ടി നാടന്‍ വിഭവങ്ങള്‍ ഇനിയില്ല 

ലോകത്തിലെ ഏറ്റവും പ്രായംചെന്ന യൂട്യൂബറും നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വീഡിയോയിലൂടെ പ്രശസ്തയുമായ മസ്താനാമ്മ (107) വയസ് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തനത് രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോയിലൂടെ രണ്ടുവര്‍ഷം കൊണ്ട് 40 ലക്ഷം അനുയായികളെ നേടിയ യൂട്യൂബറാണ് ഇവര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തനാമ മരിച്ചതെങ്കിലും ഈ വിവരം വീഡിയോ ചാനല്‍ പുറത്ത് വിട്ടതോടെയാണ് അമ്മുമ്മ മരിച്ചതായി പുറം ലോകം അറിയുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ അടുപ്പ് കൂട്ടി തനി നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ് മസ്താനമ്മയുടേത്. ലോകത്തെ എല്ലാ ഇടത്തില്‍ നിന്നും മസ്താമ്മയുടെ വീഡിയോ കാണാന്‍ പ്രേക്ഷകരുണ്ട്. ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള മാധ്യമപ്രവര്‍ത്തകരായ കെ ലക്ഷ്മണും അദ്ദേഹത്തിന്റെ കൂട്ടുകാരനായ ശ്രീനാഥ് റെഡ്ഡിയും ചേര്‍ന്നാണ് ചാനല്‍ ആരംഭിച്ചത്.

മസ്താനമ്മയുടെ അകന്ന കുടുംബത്തില്‍പെട്ട ലക്ഷ്മണ്‍ 2016 ല്‍ 'പ്രായമായ അമ്മുമ്മ കൂട്ടുകാരനും ലക്ഷ്മണനും വേണ്ടി വഴുതനങ്ങ കറി ഉണ്ടാക്കുന്നു' എന്ന പേരില്‍ ഒരു വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ 75,000 പേര്‍ കണ്ടതോടെയാണ് മസ്താനാമ്മയുടെ ജീവിതം മാറിയത്.

പിന്നീട് തണ്ണിമത്തന്‍ ചിക്കന്‍ക്കറി, കെബാബ്, ബിരിയാണി, ഗ്രാമ രീതിയിലുള്ള കെഎഫ്‌സി ചിക്കന്‍ എന്നീ വീഡിയോകള്‍ വ്യാപക പ്രചാരം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 106 വയസ് തികഞ്ഞ അമ്മൂമ്മയുടെ ജന്മദിനാഘോഷം വളരെ വിപുലമായാണ് നടത്തിയത്. ലോകത്തിന്റെ പലഭാഗത്തില്‍ നിന്നും അമ്മൂമ്മയ്ക്ക് ആശംസകള്‍ ലഭിച്ചിരുന്നു.

എല്ലാത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുമെങ്കിലും കടല്‍ വിഭവങ്ങളാണ് മസ്താനാമ്മയുടെ സ്‌പെഷ്യല്‍. കൊതിയൂറും കൊഞ്ച് ഫ്രൈയും, ചെമ്മീന്‍ റോസ്റ്റുമെല്ലാം ഇന്നും യൂട്യൂബ് പേജിലെ റെക്കമെന്‍ഡേഷന്‍ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.

ആന്ധപ്രദേശ് ഗുണ്ടൂരിലെ നദിയുടെ തീരത്താണ് അവരുടെ ജീവിതം മിഴുവന്‍. ഭക്ഷണത്തിന് വേണ്ടിയുള്ള സകലതും തയ്യാറാക്കുന്നതും അവര്‍ സ്വയമാണ്. ദി ന്യൂസ് മിനിറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ മസ്താമ്മയെ അദ്യം കണ്ടപ്പോഴുള്ള അനുഭവം ശ്രീനാഥ് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളിലും വലിയ ഉന്മേഷവതി യായിരുന്നു അവര്‍ എന്നും ആര്‍ക്കും ഇഷ്ടമാകുന്ന പ്രകൃതമാണ് അവരുടേതെന്നുമാണ് ശ്രീനാഥ് പറഞ്ഞത്. അതിനാലാണ് അവരെ വെച്ച് വീഡിയോ ചെയ്യാന്‍ തീരുമാനിച്ചതെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.

11 വയസുള്ളപ്പോഴാണ് മസ്താനാമ്മ വിവാഹം കഴിക്കുന്നത്. 22 വയസായപ്പോള്‍ ഭര്‍ത്താവ് മരിച്ചു. ഇതില്‍ അഞ്ച് മക്കളാണ് അമ്മൂമ്മയ്ക്കുണ്ടായിരുന്നത്. അതില്‍ നാലുപേരും നേരത്തെ മരിച്ചിരുന്നു.അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വീഡിയോയില്‍ മസ്തനാമ്മ വരാറില്ലായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018