National

വ്യക്തികള്‍ക്ക് ആധാര്‍ വേണ്ടെന്ന് വെയ്ക്കാം. നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നു 

ആധാര്‍ കാര്‍ഡ് വേണ്ടെന്ന് വെയ്ക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരട് വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ പാശ്ചാത്തലത്തില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആധാര്‍ ഒഴിവാക്കാനാകില്ല.

കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആധാര്‍ നമ്പറും, ബയോമെട്രിക് വിവരങ്ങളും വേണമെങ്കില്‍ പിന്‍വലിക്കാം എന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.

ആധാര്‍ ഉപയോഗം പരിമിതപെടുത്തികൊണ്ടും, സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന കര്‍ശന നിര്‍ദേശത്തോടും കൂടിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആധാര്‍ നിയമം ശരിവെച്ചത്. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ സിം കാര്‍ഡിനുമടക്കം ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനാകുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാര്‍ പിന്‍വലിക്കാമെന്ന ശുപാര്‍ശ ആദ്യം നല്‍കിയത്‌. പതിനെട്ട് വയസ് തികയുന്ന വ്യക്തിക്ക് ആറു മാസത്തിനുളളില്‍ ആധാര്‍ വേണമോ എന്ന് തീരുമാനിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ശുപാര്‍ശ. ഇത് പരിഗണിച്ച നിയമമന്ത്രാലയം ആധാര്‍ പിന്‍വലിക്കാനുളള അവകാശം ഒരു പ്ര്‌ത്യേക വിഭാഗത്തിന് മാത്രമായി പരിമിതപെടുത്താതെ എല്ലാവര്‍ക്കും നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. ഇത് ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്.

ചില മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആധാര്‍ കാര്‍ഡ് നടപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ കൈമാറാമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. ആധാര്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമല്ലെന്നും ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍ എ ന്നിവക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018