National

‘പള്ളി പൊളിക്കു.. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും. സര്‍ക്കാര്‍ നമ്മുടെതാണ്’ ഇന്ന് മിതവാദിയായി അവതരിപ്പിക്കപ്പെടുന്ന അദ്വാനി 92 ല്‍ കര്‍സേവകരോട് പറഞ്ഞത്

ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ബിജെപിയുടെ അന്നത്തെ പ്രധാന നേതാവായിരുന്ന എല്‍ കെ അദ്വാനി. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം അദ്വാനി കര്‍സേവകരോട് പള്ളി തകര്‍ക്കുന്നതിന് ആഹ്വാനം ചെയ്ത കാര്യം സിബിഐയുടെ കുറ്റപത്രത്തിലുണ്ട്.

പ്രവീണ്‍ ശര്‍മ്മ എന്ന കര്‍സേവകന്റെ മൊഴിയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ അദ്വാനി നല്‍കിയ നിര്‍ദ്ദേശത്തെക്കുറിച്ച് അയാള്‍ ഇങ്ങനെ പറയുന്നു. ' രാമക്ഷേത്ര നിര്‍മ്മാണത്തിന് മുഖ്യതടസ്സം ബാബ്‌റി മസ്ജിദ് ആണ്. മസ്ജിജ് തകര്‍ക്കാനും രാമനുവേണ്ടി ആത്മത്യാഗം നടത്താനും 300 യുവാക്കളെയെങ്കിലുമാണ് ആവശ്യം. ഡിംസബര്‍ ആറിന് ശേഷം ബാബ്‌റി മസ്ജിദ് നിലനില്‍ക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് അതിന് വേണ്ടി എന്ത് സഹായവും ലഭിക്കും. നമ്മുടെ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. '

‘പള്ളി പൊളിക്കു.. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും. സര്‍ക്കാര്‍ നമ്മുടെതാണ്’ ഇന്ന് മിതവാദിയായി അവതരിപ്പിക്കപ്പെടുന്ന അദ്വാനി 92 ല്‍ കര്‍സേവകരോട് പറഞ്ഞത്

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ അദ്വാനിക്ക് ദുഃഖമുണ്ടായെന്ന് പിന്നീട് വ്യാപകമായ പ്രചാരണം നടന്നിരുന്നു. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനത്തെ വിഭാഗീയത സൃഷ്ടിക്കാനുള്ള അവസരമാക്കി മാറ്റിയത് അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന എല്‍ കെ അദ്വാനിയായിരുന്നു. അദ്വാനിക്ക് പള്ളി തകര്‍ന്നതില്‍ ദുഃഖമുണ്ടായിരുന്നുവെന്ന വാദം ശശീ തരുരിനെ പോലുള്ള നേതാക്കളും പങ്ക് വെയ്ക്കുന്നുണ്ട്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷമാണ് എല്‍ കെ അദ്വാനിയെ മിതവാദിയായി അവതരിപ്പിക്കാനുളള ശ്രമം ഉണ്ടായത്.

1990 ല്‍ സോമനാഥില്‍നിന്ന് ആരംഭിച്ച അദ്വാനി നയിച്ച രഥയാത്ര രാജ്യത്തെമ്പാടും വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചു. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമസ്തിപൂരില്‍നിന്ന് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

‘പള്ളി പൊളിക്കു.. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും. സര്‍ക്കാര്‍ നമ്മുടെതാണ്’ ഇന്ന് മിതവാദിയായി അവതരിപ്പിക്കപ്പെടുന്ന അദ്വാനി 92 ല്‍ കര്‍സേവകരോട് പറഞ്ഞത്

മുരളി മനോഹര്‍ ജോഷിയാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃ പരമായ പങ്ക് വഹിച്ച മറ്റൊരു നേതാവ്. ലോകത്തെ ഒരു ശക്തിക്കും ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയില്ലെന്നും കര്‍സേവകര്‍ ആവേശത്തോടെ ആ പ്രവര്‍ത്തി ചെയ്യുമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞതായാണ് കുറ്റപത്രത്തിലുള്ളത്. മോഡി- അമിത് ഷാ കൂട്ടുകെട്ട ബിജെപിയെ നിയന്ത്രിച്ചു തുടങ്ങിയതോടെ ഇയാളും പാര്‍ട്ടിയില്‍ അപ്രസക്തനായി. ഇതോടെയാണ് മുരളി മനോഹര്‍ ജോഷിയ്ക്കും മിതവാദി പ്രതിഛായ നല്‍കപ്പെട്ടത്.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് കല്യാണ്‍ സിംങ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംങ് പള്ളി സംരക്ഷിക്കുമെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. എന്നാല്‍ ബോധപൂര്‍വം സ്വീകരിച്ച സമീപനം കാരണം കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ അനുവദിക്കുന്ന സമീപനമാണ് കല്യാണ്‍ സിംങ് സ്വീകരിച്ചിരുന്നത്.

‘പള്ളി പൊളിക്കു.. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും. സര്‍ക്കാര്‍ നമ്മുടെതാണ്’ ഇന്ന് മിതവാദിയായി അവതരിപ്പിക്കപ്പെടുന്ന അദ്വാനി 92 ല്‍ കര്‍സേവകരോട് പറഞ്ഞത്

തുടര്‍ന്ന് ഇയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. ആര്‍എസ് എസ് നേതാക്കള്‍ പറഞ്ഞു പറ്റിച്ചതുകൊണ്ടാണ് സുപ്രീം കോടതിയില്‍ പള്ളി സംരക്ഷിക്കുമെന്ന് പറഞ്ഞ് സത്യവാങ് മൂലം നല്‍കിയതെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

‘പള്ളി പൊളിക്കു.. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും. സര്‍ക്കാര്‍ നമ്മുടെതാണ്’ ഇന്ന് മിതവാദിയായി അവതരിപ്പിക്കപ്പെടുന്ന അദ്വാനി 92 ല്‍ കര്‍സേവകരോട് പറഞ്ഞത്

അയോധ്യയുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തികൊണ്ടാണ് ഉമാ ഭാരതി പൊതുശ്രദ്ധയിലേക്ക് വന്നത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്നും പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പ്രതിയായി ചേര്‍ക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ പിന്നീട് പല തവണ ആവര്‍ത്തിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018