National

ബുലന്ദ്‌സര്‍ കലാപത്തിലെ മുഖ്യ പ്രതിയെ പരസ്യമായി പിന്തുണച്ച് ബിജെപി എംപി;  യോഗേഷ് രാജ് ചെയ്തത് മഹത്തായ, ആരുടെയും കണ്ണ് തുറപ്പിക്കുന്ന പ്രവര്‍ത്തിയെന്ന് ഭോലാ റാം

കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ 
കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ 

ബുലന്ദ്‌സര്‍ ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിട്ടും അത് ചര്‍ച്ച ചെയ്യാതെ പശുകടത്തിനെതിരെ പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ മറ്റൊരു ബിജെപി നേതാവും രംഗത്ത്.

സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്ത മുഖ്യപ്രതിയായ ബജ്രംഗ്ദളിന്റെ ബുലന്ദ്‌സര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് ചെയ്തത് മഹത്തായ പ്രവര്‍ത്തിയെന്നണ് ബിജെപി എംപിയായ ഭോലാ റാം പ്രതികരിച്ചത്.

ഗോഹത്യക്കെതിരെയുള്ള നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നത് കുറ്റമല്ല.അയാള്‍ ചെയ്തത് മഹത്തായ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ ഇവിടെ ഇങ്ങനെ സംഭവങ്ങള്‍ (ഗോഹത്യ) നടക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. ബാക്കിയെല്ലാം അന്വേഷിക്കേണ്ട കാര്യമാണ്.
ഭോലാ റാം

മുഖ്യപ്രതിയായ യോഗേഷ് രാജിന് പിന്തുണയുമായി വിഎച്ച്പി നേതാക്കളും രംഗത്തെത്തിയിരുന്നു. അതേ സമയം സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ബജ്രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടി പ്രതികരിച്ചു.

എന്നാല്‍ സംഭവം നടന്ന സമയത്ത് താനവിടെ ഉണ്ടായിരുന്നില്ല എന്നാണ് യോേഗഷ് രാജിന്റെ വാദം. ഗോഹത്യ നടക്കുന്നുവെന്ന കാര്യം അറിഞ്ഞെന്നും താന്‍ അവിടെ ചെന്ന് പരിശോധിച്ചപ്പോള്‍ അവിടെ ചില ഉദ്യോഗസ്ഥരുണ്ടായെന്നും ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ഇയാള്‍ പറയുന്നു. താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന യോഗേഷ് രാജിന്റെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കലാപത്തിന് നേതൃത്വം നല്‍കിയവരുടെ പരാതിയില്‍ പശുകടത്തിന് ബുലന്ദസറിന് സമീപഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം കുട്ടികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പെട്ട ആരും ഗ്രാമത്തിലില്ലാത്ത സാഹചര്യത്തിലാണ് പരാതിയിലെ പേരുകാരായ രണ്ടു കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. സുബോധ് കുമാറിന്റെ സഹോദരിയടക്കമുളളവര്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. 2015-ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്റെപേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍. സുബോധ് കുമാറിനെ കൊലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു.

സയ്ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണ് ബുലന്ദ്‌സറില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018